ബാല സംവിധാനം ചെയ്യുന്ന വണങ്കാൻ ചിത്രത്തിന്റെ ടീസർ പുറത്ത്. സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും പിന്നീട് അദ്ദേഹം പിന്മാറുകയും ചെയ്തതിനാൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വണങ്കാൻ. സൂര്യക്ക് പകരം അരുൺ വിജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സംവിധായകൻ ബാല- അരുൺ വിജയ് ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയോടുള്ള ടീസർ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ആക്ഷൻ ചിത്രമാണെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.
റോഷ്നി പ്രകാശ്, സമുദ്രക്കനി, മിഷ്കിൻ, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജൻ, യോഹാൻ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധാനം. ആർ.ബി. ഗുരുദേവ് ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ആർ.കെ. നാഗുവാണ് കലാസംവിധായകൻ. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായി മാറിയിരുന്നു. ഒരു കയ്യിൽ പെരിയോറുടെ ശിൽപ്പവും മറുകയ്യിൽ ഗണപതി വിഗ്രഹവും ഏന്തിനിൽക്കുന്ന നായകനായിരുന്നു പോസ്റ്ററിൽ. ഈ രംഗം ടീസറിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…