പ്രചരിക്കുന്നത് ഒക്കെ വ്യാജ വാർത്ത, ഒടുവിൽ പ്രതികരിച്ച് ആര്യ

കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആര്യ. ഒരു പക്ഷെ ബഡായ് ആര്യ എന്ന് പറഞ്ഞാൽ ആകും താരത്തിനെ കൂടുതൽ പ്രേക്ഷകർ അറിയുക. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ളാവിൽ കൂടിയാണ് താരം കൂടുതൽ പ്രശസ്തി നേടിയത്. വർഷങ്ങൾ കൊണ്ട് തന്നെ സിനിമയിൽ താരം സജീവം ആണെങ്കിലും ബഡായി ബംഗ്ളാവ് ആണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുത്തത്. അതിനു ശേഷം ബിഗ് ബോസ് റീലിറ്റി ഷോയുടെ രണ്ടാം ഭാഗത്തിൽ താരം മത്സരാർത്ഥിയായ എത്തിയിരുന്നു. ആര്യായെയും ആര്യയുടെ ഫാമിലിയെയും പ്രേക്ഷകർക്ക് ബിഗ് ബോസ്സിലൂടെ കൂടുതൽ അടുത്തറിയാൻ കഴിഞ്ഞു.

ബിഗ് ബോസ് പരുപാടി പാതിയിൽ വെച്ച് അവസാനിപ്പിച്ചിരുന്നു. അതിനു ശേഷം താരം ഏഷ്യാനെറ്റിൽ തന്നെ അവതാരികയായും എത്തിയിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആര്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരും ഏറെ ആണ്. ഇപ്പോഴിതാ താരം തന്റെ സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന ഒരു വാർത്തയാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ആര്യ യു എസ്സിൽ വെച്ച് നടക്കുന്ന ഒരു ഷോയുടെ ഭാഗമാകുന്നു എന്ന തരത്തിൽ ആര്യയുടെ ചിത്രങ്ങളും വെച്ചുള്ള ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ആണ് ആര്യ തന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ആര്യയുടെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ ദിവസം മുതൽ യു എസ്‌സിൽ വെച്ച് നടക്കുന്ന ഒരു ഷോയിൽ ഞാൻ പങ്കെടുക്കുന്നു എന്ന തരത്തിലെ പോസ്റ്റർ വന്നിരുന്നു. അവർ എന്തിനാണ് എന്റെ ചിത്രങ്ങൾ ആ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയില്ല. കാരണം യു എസ്സിൽ വെച്ച് നടക്കുന്ന ഒരു പരിപാടിയുടെയും ഭാഗമല്ല നിലവിൽ ഞാൻ. സെപ്റ്റംബറിൽ ആണ് പരുപാടി എന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നെ അറിയാവുന്നവും ഞാൻ മുൻപ് പരിപാടിക്ക് പോയിട്ടുള്ള അണിയറ പ്രവർത്തകരും ഈ പോസ്റ്റർ കണ്ടു എനിക്ക് യു എസ്സിൽ നിന്ന് മെസ്സേജ് അയക്കുന്നുണ്ട്. സെപ്റ്റംബറിൽ വരുന്നുണ്ട് അല്ലെ, ഞങ്ങൾ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞു. അവർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ഇത് വ്യാജ വാർത്ത ആണെന്നും ഇങ്ങനെ ഒരു പരുപാടിയിൽ ഞാൻ പങ്കെടുക്കുന്നില്ല എന്നുമാണ് ആര്യ പറയുന്നത്.

Devika Rahul