തന്റേതായ അവതരണശൈലികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ആര്യ. പ്രമുഖ റിയാലിറ്റി ഷോ സംഘടിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ ആര്യയ്ക്ക് വലിയ തോതിലുള്ള പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം, ആ ഷോയിലൂടെ താരത്തെ എല്ലാവരും സ്നേഹത്തോടെ ആര്യ ബഡായി എന്ന് വിളിച്ച് തുടങ്ങി. പരിപാടിയില്‍ രമേശ് പിഷാരടിയുടെ ഭാര്യയായിട്ടാണ് ആര്യ പ്രത്യക്ഷപ്പെട്ടത്. ആ പരിപാടിയ്ക്ക് ശേഷം പിന്നീട് താരം ബിഗ്ബോസ് എന്ന് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി.
ടെലിവിഷന്‍ പരിപാടികളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് ആര്യ. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്് ആര്യ. തന്റെ എല്ലാമെല്ലാമായ മകളുടെ പിറന്നാള്‍ദിന വിശേഷങ്ങളാണ് താരം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ഖുശി എന്നാണ് മകളുടെ പേര്.
ഖുശിയുടെ പത്താം പിറന്നാള്‍ ദിനത്തില്‍ ആര്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഈ ദിവസം അവസാനിക്കുമ്പോള്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നാണ് ആര്യ കുറിപ്പ് ആരംഭിക്കുന്നത്. 18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം.
21 വയസ്സില്‍ താന്‍ അമ്മയായപ്പോള്‍ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മകള്‍ മുതിര്‍ന്ന ഒരു പെണ്‍കുട്ടിയാണെന്ന് തനിക്ക് സങ്കല്പ്പിക്കാന് കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താന്‍ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു. എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവള്‍ക്കുവേണ്ടിയാണ് താന്‍ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂര്‍ണ്ണഹൃദയത്തോടെ മകള്‍ക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു.