Film News

അമ്മയെ തേടിയെത്തിയ സര്‍പ്രൈസ്!! സന്തോഷം പങ്കിട്ട് ആര്യ പാര്‍വതി

മിനിസ്‌ക്രീനിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ആര്യ പാര്‍വ്വതി. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആര്യ. വിശേഷങ്ങള്‍ എല്ലാം താരം പങ്കിടാറുണ്ട്. അടുത്തിടെയാണ് താരത്തിന് കുഞ്ഞനുജത്തി പിറന്നത്. വളരെ സര്‍പ്രൈസായിട്ടാണ് ആര്യ ചേച്ചിയമ്മയാകുന്ന വാര്‍ത്ത പങ്കുവച്ചത്. 23-ാം വയസ്സിലാണ് ആര്യ ചേച്ചിയായത്. ഇപ്പോഴിതാ ആര്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അമ്മയുടെ പഴയ സുഹൃത്ത് അമ്മയെ അന്വേഷിച്ച് വന്ന ഹൃദ്യമായ അനുഭവമാണ് ആര്യ പങ്കുവച്ചത്. അമ്മയുടെ സുഹൃത്തും കുടുംബവും വീട്ടിലെത്തിയതിന്റെയും ഒരുമിച്ച് കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നതിന്റെയും വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

ഒരു ദിവസം എന്റെ അമ്മയെ അന്വേഷിച്ചുകൊണ്ട് എനിക്ക് ഒരു സ്ത്രീയുടെ മെസ്സേജ് വന്നു. പിന്നീടാണ് ഞാന്‍ മനസിലാക്കിയത് അത് എന്റെ അമ്മയുടെ കോളേജ് കാലത്തെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. ഒടുവില്‍ താന്‍ അവരെ കണ്ടെത്തി. പക്ഷെ ഇന്ന് ഇല അമ്മ തന്നെ മുന്‍കൈ എടുത്ത് അമ്മയെ കാണാന്‍ വന്നു. ഞാന്‍ ശരിക്കും കരഞ്ഞു പോയി. ഇല അമ്മയ്ക്കും കുടുംബത്തിനും ഈ അപ്രതീക്ഷിത വരവിന് ഒരുപാട് നന്ദി’ എന്ന് ആര്യ പറയുന്നു.

നേരത്തെ വലിയ സന്തോഷത്തോടെയാണ് അമ്മ ഗര്‍ഭിണിയാണെന്ന സന്തോഷം ആര്യ പങ്കുവച്ചത്. എട്ടാം മാസത്തിലാണ് ആര്യ അമ്മയുടെ വിശേഷം അറിയുന്നത്. മകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയാതെ അച്ഛനും അമ്മയും ആദ്യം ആര്യയില്‍ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു. പക്ഷേ ആര്യ ഏറെ സന്തോഷവതിയായിരുന്നു.

കുഞ്ഞുനുജത്തി പാലുവിന്റെ ചിത്രങ്ങളും ആര്യ പങ്കുവയ്ക്കാറുണ്ട്. ഇനിയുള്ള തന്റെ ജീവിതം അനിയത്തിയെ കൂടി പരിഗണിച്ചുകൊണ്ടാകുമെന്നും ആര്യ പറഞ്ഞിരുന്നു. പാലുവിന് നല്ല വിദ്യാഭ്യാസം കൊടുക്കണം, നല്ല രീതിയില്‍ പഠിപ്പിക്കണം. കല്യാണം കഴിഞ്ഞു പോയാലും എല്ലാം വിട്ട് പോകില്ല. അവളെ ചുറ്റി പറ്റി എന്റെ ജീവിതം മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്നും ആര്യ പറഞ്ഞിരുന്നു.

Anu