Film News

ലണ്ടനില്‍ ശ്രീജുവിനൊപ്പം ക്രിസ്തുമസ് അടിച്ചുപൊളിച്ച് മീരാ നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീരാ നന്ദന്‍. മുല്ലയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ദുബായ് ഗോള്‍ഡ് എഫ്എമ്മില്‍ ആര്‍ജെയായി തിളങ്ങുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. അടുത്തിടെയാണ് താരം വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.

ഇപ്പോഴിതാ പ്രിയതമനോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മീര നന്ദനും ഭാവി വരന്‍ ശ്രീജുവും ലണ്ടനിലാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്റെ ബെസ്റ്റ് ക്രിസ്മസ് എന്നു പറഞ്ഞാണ് മീര സമൂഹമാദ്ധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. ലണ്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ ശ്രീജുവിന് നേരെ രൂക്ഷമായ ബോഡി ഷേമിംഗ് നടന്നിരുന്നു. നിരവധി പരിഹാസ കമന്റുകളാണ് നിറഞ്ഞത്. എന്നാല്‍ ഇരുവരും അതിലൊന്നും മൈന്‍ഡ് ചെയ്യാതെ തങ്ങളുടെ ജീവിതം അടിപൊളിയാക്കുകയാണ്. സെപ്തംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹ നിശ്ചയം നടന്നത്. ശ്രീജു ലണ്ടനിലാണ് ജോലി ചെയ്യുന്നത്. അടുത്ത വര്‍ഷം വിവാഹം ഉണ്ടാകുമെന്ന് മീര അറിയിച്ചിരുന്നു. മാട്രിമോണിയല്‍ വഴി വന്ന പ്രൊപ്പാസലാണ്, കുടുംബത്തിനും തങ്ങള്‍ക്കും ഇഷ്ടമായി. താന്‍ നടിയായിരുന്നെന്ന് ശ്രീജുവിന് അറിയില്ലായിരുന്നെന്ന് മീര പറഞ്ഞിരുന്നു.

Anu B