Film News

ഒരാളെ ഇങ്ങനെ തേജോവധം ചെയ്യരുത്, അശ്വന്ത് കോക്കിനെതിരെ മനോജ് കുമാർ

ഈ കഴിഞ്ഞ ആഴ്ചയാണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്ര പുറത്തിറങ്ങുന്നത്. ഏറെ നാളുകൾ ആയി ദിലീപ് ആരാധകർ കാത്തിരുന്ന ചിത്രം കൂടി ആയിരുന്നു. തെന്നിന്ത്യൻ താരറാണി തമന്ന ചിത്രത്തിൽ നായികയായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതകളിൽ ഒന്ന്. എന്നാൽ ചിത്രത്തിനെതിരെ ചില നെഗറ്റീവ് റിവ്യൂകളും വ്യാപകമായി ഇറങ്ങിയിരുന്നു. യൂട്യൂബർ അശ്വന്ത് കോക്ക് ഉൾപ്പെടെ ഉള്ള ചിലർ കടുത്ത രീതിയിൽ തന്നെ ബാന്ദ്രയെ വിവാമർശിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ഉദയ കൃഷ്ണയുടെ തിരക്കഥ വളരെ മോശമായിരുന്നു എന്നും ദിലീപിന്റെ അഭിനയം ഒട്ടും സഹിക്കാൻ പറ്റാത്ത വിധമാണെന്നും ഒക്കെയാണ് കോക്ക് പറഞ്ഞത്. ദിലീപ് കോപ്രായം കാണിക്കും പോലെയാണ് അഭിനയിച്ചത് എന്നും തിരക്കഥയും ഒട്ടും സഹിക്കാൻ പറ്റാത്ത തരത്തിൽ ഉള്ളതായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ അശ്വന്ത് കോക്കിന്റെ വാക്കുകളെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരമായ മനോജ്. ഒരു സിനിമ കണ്ടു അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്ക്കും ഉണ്ട്. എന്നാൽ അത് ഒരിക്കലും ഒരു വ്യക്തിയേയോ സിനിമയെയോ തേജോവധം ചെയ്യുന്ന തരത്തിൽ ഉള്ളത് ആയിരിക്കരുത് എന്നാണ് മനോജ് പറയുന്നത്. താൻ ഇത് വരെ ബാന്ദ്ര കണ്ടില്ല. എന്നിരുന്നാലും ഇങ്ങനെ ഒരു വിമർശനം കണ്ടപ്പോൾ ഒരു വീഡിയോ ചെയ്യാതിരിക്കാൻ പറ്റിയില്ല എന്നും മനോജ് പറയുന്നു. ദിലീപ് അഭിനയിക്കാനറിയാത്ത ആൾ ഒന്നുമല്ല. വർഷങ്ങൾ കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നന്നായി കോമഡി അവതരിപ്പിക്കുന്ന നടൻ ആണ് ദിലീപ്. അപ്പോൾ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഇങ്ങനെ കീറിമുറിക്കേണ്ട കാര്യമില്ല.

അത് പോലെ തന്നെയാണ് ഉദയ കൃഷ്ണയും. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ എഴുതിയ ആൾ ആണ്. ട്വന്റി ട്വന്റി പോലുള്ള സിനിമ എഴുതിയ ആൾ ആണ്. അപ്പോൾ അദ്ദേഹത്തിന് എഴുതാൻ അറിയില്ല എന്ന് ഒരിക്കലും പറയാൻ പറ്റില്ല. പിന്നെ ഓരോ സിനിമയും ഓരോ പരീക്ഷണങ്ങൾ ആണ്. അതിൽ ഏതെങ്കിലും ഒന്ന് പരാജയപ്പെടുമ്പോഴേക്കും അഭിനയിക്കാൻ അറിയില്ലെന്നും എഴുതാൻ അറിയില്ലെന്നും ഒക്കെ കുറ്റം പറയുന്നത് ശരിയല്ല. ഒരാളുടെ ടേസ്റ്റ് അല്ല മറ്റൊരാൾക്ക്. ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് എല്ലാവര്ക്കും അങ്ങനെ ആകണമെന്നില്ല. സിനിമ കാണുന്നതും റിവ്യൂ പറയുന്നതും വിമർശിക്കുന്നതും ഒക്കെ നല്ലതാണ്. എന്നാൽ അത് തേജോവധം ചെയ്യുന്നത് പോലെ ആകരുത് എന്നും മനോജ് പറഞ്ഞു.

Devika Rahul