തിരിച്ചു വരവ് നടത്താൻ ഞാൻ അതിനെങ്ങും പോയില്ലല്ലോ! പക്ഷെ അതിന്  അവസരം ഉണ്ടായില്ല;ആസിഫ് അലി 

Follow Us :

മലയാള സിനിമയിലെ  യുവ നടന്മാരിൽ പ്രധാനിയാണ് നടൻ ആസിഫ് അലി, ഇപ്പോൾ താരം അഭിനയിച്ച തലവൻ എന്ന ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് ഈ ചിത്രം ആസിഫിന്റെ ഒരു വലിയ തിരിച്ചു വരവ് എന്നാണ്, എന്നാൽ ഇപ്പോൾ ആ തിരിച്ചുവരവിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപോൾ ശ്രെദ്ധ ആകുന്നത്.

ഞാൻ തിരിച്ചുവരവ് നടത്തുന്നു എന്ന് പറയാൻ ഞാൻ അതിന്എ ങ്ങും പോയില്ലല്ലോ, സിനിമ ചെയ്യ്തുകൊണ്ടിരിക്കുവായിരുന്നു, എന്നാൽ ഇതുപോലൊരു അവസരം ലഭിച്ചിരുന്നില്ല എന്ന് മാത്രം, പ്രേക്ഷകർ സ്വീകരിക്കുന്ന സിനിമകൾ ചെയ്യാൻ പറ്റാഞ്ഞത്  എന്നെ സംബന്ധിച്ചു കിട്ടാത്ത അവസരമായിരുന്നു. പിന്നെ വത്യസ്തമായ സിനിമകൾ ചെയുമ്പോൾ എനിക്ക് വിചാരിച്ച രീതിയിൽ വരാതിരുന്നിട്ടുണ്ട് നടൻ പറയുന്നു

എന്നാൽ എല്ലാ രീതിയിലും ഒത്തുവന്നത് ഈ ചിത്രത്തിലൂടെ എന്ന് മാത്രേയുള്ളൂ, എന്റെ ഈ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് എനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ ,ആസിഫ് പറയുന്നു, ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിൽ ആസിഫ് അലിയും, ബിജുമേനോനുമാണ് അഭിനയിക്കുന്നത്, തലവൻ ഇതൊരു ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലറാണ് ,