ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്‍, ആസിഫ് അലി

Follow Us :

യുവതാരനിരകളില്‍ പ്രമുഖ നടനാണ് ആസിഫ് അലി. സിനിമാപാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്ന് വന്നിട്ടും ആസിഫിന് നല്ല നടന്‍ എന്ന ഒരു ഇമേജ് വേഗത്തിലുണ്ടാക്കിയെടുക്കാന്‍ സാധിച്ചു. ശ്യാമപ്രസാദിന്റെ ഋതുവില്‍ നിന്നായിരുന്നു ആസിഫിന്റെ തുടക്കം. ഇപ്പോഴിതാ ആസിഫ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ആസിഫ് അലിയുടെ വാക്കുകള്‍,

ലാലേട്ടനെ കാണുമ്പോള്‍ കണ്ണെടുക്കാതെ നോക്കിയിരിക്കാന്‍ തോന്നും. അമ്മയുടെ മീറ്റിംഗില്‍ ഉള്‍പ്പെടെ പല പരിപാടികളിലും വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നും ഒരു നോട്ടം കൊണ്ട് നമ്മളെ കംഫര്‍ട്ടബിള്‍ ആക്കാന്‍ കഴിയുന്ന വ്യക്തിയാണ് ലാലേട്ടന്‍. ലാലേട്ടന്റെ ആ നോട്ടത്തിന്റ അര്‍ത്ഥം ഞാന്‍ നിന്നെയും പരിഗണിക്കുന്നു എന്നാണ്. അത് ഭയങ്കര രസമാണ്. ഞാന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. ലാല്‍ സാര്‍ ആ ടേബിളിന്റെ അറ്റത്തായിരിക്കും ഇരിക്കുന്നത്. സിദ്ദിഖേട്ടന്‍, ഗണേഷേട്ടന്‍ തുടങ്ങി നിരവധി പേരുണ്ട് ഇവരൊക്കെയായിട്ടായിരിക്കും പല സമയത്തും ഇന്ററാക്ഷന്‍സ് ഉണ്ടാവുക. അപ്പോള്‍ ഞാന്‍ ഇദ്ദേഹത്തെ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കും. ലാലേട്ടനാണ് എത്ര കണ്ടാലും നമുക്ക് മതിയാവില്ലല്ലോ. എന്നാല്‍ ഒരു നോട്ടത്തില്‍ ചിലപ്പോള്‍ ആ കണ്ണ് വന്ന് ഉടക്കിപ്പോകും. അതായത് നിന്നേയും ഞാന്‍ കണ്‍സിഡര്‍ ചെയ്യുന്നുണ്ടെന്നതാണ് അദ്ദേഹം ആ നോട്ടത്തിലൂടെ നമ്മളോട് പറയുന്നത്. മമ്മൂക്കയോട് തോന്നുന്ന ഒരു പേടി ലാലേട്ടനോടില്ല. അവിടെ എനിക്ക് കുറച്ച് തമാശയൊക്കെ പറയാനുള്ള അവസരവുമുണ്ട്.ലാലേട്ടനോടൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്.
റെഡ് വൈനില്‍ ഒരു കോമ്പിനേഷന്‍ സീക്വന്‍സ് എന്ന് പറയുന്നത് ഒരു ബൈക്കില്‍ പാസ് ചെയ്ത് പോകുന്ന രംഗമാണ്. എന്റെ ഉള്ളില്‍ വലിയ ഒരു ആഗ്രഹമുണ്ട്, മോഹന്‍ലാല്‍ എന്ന നടന്‍ കഥപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശം എന്ന മാജിക് നേരിട്ട് കാണണം എന്നത്. ഉടനെ അത് സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.