കൊറോണയെ അകറ്റാൻ ഈ രീതിയിൽ കൈകള്‍ കഴുകൂ!! ചലഞ്ചുമായി ആസിഫും മക്കളും

മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിലെ മികച്ച ഒരു നടനാണ് ആസിഫ് അലി. അഭിനയ മികവിലൂടെ വെള്ളിത്തിരയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ ആസിഫിന് കഴിഞ്ഞു. ഇപ്പോൾ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശുചിത്വ കാര്യങ്ങളില്‍ അവബോധമുണ്ടാക്കിക്കൊണ്ട് സോഷ്യല്‍മീഡിയയിലും പല വീഡിയോകളും വൈറലാകുന്നുണ്ട്. ഇപ്പോളിതാ നടന്‍ ആസിഫ് അലിയുടെ മക്കള്‍ കൊറോണയെ തുരത്താന്‍ കൈകഴുകല്‍ ചലഞ്ചുമായി എതിരിക്കുകയാണ്.വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാജ്യത്താകെ കൊറോണയുടെ ഭീതിയില്‍ നില്‍ക്കുകയാണ് ഏവരും. അതു കൊണ്ട് തന്നെ പേടി വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാരും പറയുന്നുണ്ട്. കൊറോണയെ തുരത്താനുള്ള നടപടികള്‍ ഇപ്പോള്‍ നഗരങ്ങളും ഗ്രാമങ്ങളും ആരംഭിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. പൊതു നിരത്തിനടുത്തു തന്നെ ജനങ്ങള്‍ക്കായി കൈ കഴുകാനുളള സംവിധാനങ്ങള്‍ ഒരുക്കി നാട്ടുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാതൃകയായി മാറിയിരിക്കുകയാണ്.

 

കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ ഏറെ പ്രാധാന്യമുളളത് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പുറത്ത് പോയി വരുന്നവര്‍ കുറച്ച്‌ നേരമെടുത്ത് കൈകള്‍ വൃത്തയായി കഴുകിയ ശേഷം വേണം ബാക്കി പ്രവര്‍ത്തികളിലേക്ക് കടക്കേണ്ടകത് എന്ന നിര്‍ദേശങ്ങളും പുറത്ത് വരുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ബ്രേക്ക് ദ ചലഞ്ചിനു ശേഷം കൈ കഴുകല്‍ ചലഞ്ചും നടത്തി കഴിഞ്ഞിരിക്കുകയാണ്.

 

Krithika Kannan