ആസ്തി 1800 കോടി; ആരതി ഉഴിഞ്ഞ് പവർ സ്റ്റാറിനെ വരവേൽക്കുന്ന അന്ന ലെഷെനെവ; ഉപമുഖ്യമന്ത്രിയുടെ റഷ്യൻ പ്രണയകഥ

Assets of 1800 crore, marriage after dating for two years; all about Pawan Kalyan's Russian love

ആന്ധ്രാപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് പവർ സ്റ്റാർ പവൻ കല്യാണിന്റെ ജനസേന പാർട്ടി സ്വന്തമാക്കിയത്. എൻഡിഎ മുന്നണിയുമായി കൈകോർത്ത് നേടിയ വിജയത്തോടെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി സ്ഥാനവും പവനിന് ലഭിച്ചു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം വീട്ടിൽ എത്തിയ പവൻ കല്യാണിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Assets of 1800 crore, marriage after dating for two years; all about Pawan Kalyan's Russian love

വീട്ടിൽ എത്തിയ താരത്തെ ഭാര്യ അന്ന ലെഷെനെവ ആരതി ഉഴിഞ്ഞാണ് സ്വീകരിക്കുന്നത്. വീഡിയോ വൈറലായതോടെ പവൻ കല്യാണിന്റെ റഷ്യക്കാരിയായ ഭാര്യയുടെ വിവരങ്ങളാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ചർച്ച. 1980ൽ റഷ്യയിലാണ് അന്ന ജനിച്ചത്. മോഡലിംഗ് രംഗത്ത് സജീവമായ അന്ന 2011ൽ തീൻ മാറിന്റെ ചിത്രീകരണത്തിനിടെയാണ് പവൻ കല്യാണുമായി പരിചയത്തിലാകുന്നത്.

രണ്ട് വർഷം നീണ്ട ഡേറ്റിംഗിന് ശേഷം 2013ൽ ഇരുവരും വിവാഹിതരായി. പവൻ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ് അന്ന. ദമ്പതികൾക്ക് മാർക്ക് ശങ്കർ പവനോവിച്ച് എന്നൊരു മകനുണ്ട്. അന്നയുടെ ആദ്യ വിവാഹത്തിൽ പോളീന അഞ്ജന പവനോവ എന്ന മകളുമുണ്ട്. മോഡലിംഗ് ജീവിതത്തിനപ്പുറം, അന്നയ്ക്ക് സിംഗപ്പൂരിൽ ഹോട്ടൽ ശൃംഖലകൾ ഉണ്ടെന്നും റഷ്യയിലും സിംഗപ്പൂരിലുമുള്ള സ്വത്തുക്കൾ ഉൾപ്പെടെ ഏകദേശം 1800 കോടി രൂപയുടെ ആസ്തികളുണ്ടെന്നുമൊക്കെയാണ് റിപ്പോർട്ടുകൾ.