ദിലീപിന്റെ വളരെ മോശം സമയമാണിത്, പ്രവചനവുമായി സ്വാമി

സിനിമ മേഖലയിൽ പണ്ട് കാലങ്ങളിൽ ചില അന്ത വിശ്വാസങ്ങൾ നിറഞ്ഞിരുന്നു. ഒരു കാലത്ത് സിനിമയുടെ പേരിടുന്നതും സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നത് പോലും ജ്യോൽസ്യന്മാരുടെ അടുത്ത് പോയി നോക്കിച്ചിട്ട് ആയിരുന്നു. പല കപട വിശ്വാസങ്ങളും ഒരു കാലത്ത് സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. ഒരു നടന്റെയോ നടിയുടെയോ ആദ്യ ചിത്രം പരാജയപ്പെട്ടാൽ അവരെ പിന്നീട് അടുത്ത സിനിമയിലേക്ക് ക്ഷണിക്കാൻ പല സംവിധായകരുംമടിക്കും . കാരണം അവർക്ക് രാശി ഇല്ലാത്തവർ ആണെന്നും, അത് കൊണ്ടാണ് അവരുടെ സിനിമ പരാചയമായത് എന്നുമുള്ള വിശ്വാസം ഉണ്ടായിരുന്നു.

എന്നാൽ ഈ വിശ്വാസം ഒക്കെ ഒരു പരിധി ഇന്ന് മാറി എന്ന് പറയാം. ഇന്ന് ഇത്തരം വിശ്വാസങ്ങൾ സൂക്ഷിക്കുന്നവർ സിനിമ ഇൻഡസ്ട്രിയിൽ വളരെ കുറവാണ് എന്ന് പറയാം. എങ്കിലും താരങ്ങളുടെ ഭാവി പ്രവചിച്ച് കൊണ്ട് പല ജ്യോൽസ്യന്മാരും പ്രവചനങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ചും ദിലീപിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമെല്ലാം ഭാവി പ്രവചിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ഒരു ജ്യോൽസ്യൻ. അഹോരാനന്ദ സ്വാമി എന്ന ജ്യോൽസ്യൻ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാൽ മന്ത്രിയാകാനുള്ള സാധ്യത ഉണ്ടെന്നും എന്നാൽ കൂടെ ഉള്ളവർ മോഹൻലാലിനെ അപായപ്പെടുത്താനുള്ള സാധ്യത ഉണ്ടെന്നും ഇദ്ദേഹം പറയുന്നു.

എന്നാൽ ദിലീപിന് ഇത് വളരെ മോശം സമയം ആണെന്നും, ഇപ്പോൾ സമയത്തിൽ കുറച്ച് മാറ്റം ഉണ്ടെകിലും ഈ ഒരു സമയം വീണ്ടും വരാനുള്ള സാഹചര്യം ഉണ്ടാകാം എന്നും കാവ്യയുടെ നാൾ തിരുവാതിര ആണെന്നും കാവ്യയ്ക്ക് ഭർതൃ യോഗം ഇല്ലെന്നും അത് കൊണ്ട് ദിലീപ് കാവ്യയെ ഉപേക്ഷിക്കുന്നതാണ് ദിലീപിന് നല്ലത് എന്നും ഇദ്ദേഹം പറയുന്നു. താൻ ഇത് പറയുന്നത് കൊണ്ട് ചിലപ്പോൾ തനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകാം എന്നും എന്നാൽ താൻ അത് കാര്യമാക്കുന്നില്ല എന്നുമാണ് ജ്യോൽസ്യൻ പറയുന്നത്. അതെ സമയം മഞ്ജു വാര്യർ സർവ്വ ദൈവാധീനവും നിറഞ്ഞ സ്ത്രീ ആണെന്നും ഇദ്ദേഹം പറയുന്നു.

Devika Rahul