ഞാൻ ഒരിക്കലും ഒരു സൂപ്പർസ്റ്റാർ ആണെന്ന് പറഞെട്ടില്ല! ഞാൻ വാപ്പച്ചിയുടെ മകൻ ആയി ജനിച്ചത് ഭാഗ്യം, ദുൽഖർ

ഞാൻ ആരോടും ഒരു സൂപ്പർസ്റ്റാർ ആണെന്ന് പറഞെട്ടില്ല, അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല നടൻ ദുൽഖർ സൽമാൻ പറയുന്നു, തന്റെ പുതിയ ചിത്രം          ‘കിംഗ് ഓഫ് കൊത്ത’യുടെ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ഹൈദരബാദിൽ വെച്ച് നടൻ നാനി താൻ ഒരു പാൻ ഇന്ത്യൻ നടൻ എന്ന് പറഞ്ഞിരുന്നു, അദ്ദേഹം അങ്ങനെ തന്നെ സംബോധന ചെയ്യ്തതിൽ വളരെ സന്തോഷമുണ്ട് ദുൽഖർ പറയുന്നു.

എന്നാൽ ആ പാൻ ഇന്ത്യൻ പ്രയോഗവും എനിക്ക് അത്ര പിടിക്കില്ല, പിന്നെ നാനി അങ്ങനെ പറയുന്നതിനെ കാരണം എനിക്കറിയാ൦, ഞാൻ എല്ലാ ഭാഷയിലും വർക്ക് ചെയ്യ്തിട്ടുണ്ട്, അതുപോലെ ഡബ്ബും, എല്ലാ ഭാഷയിലും ഡബ്ബ് ചെയ്യ്ത നടൻ ആണ് താൻ, അതുപോലെ ആണ് തന്റെ സ്വന്തം ശബ്ദം ഉപയോഗിക്കുന്നതും, അതുകൊണ്ടാണ് അദ്ദേഹം എന്നെ അങ്ങനെ വിശേഷിപ്പിച്ചത്.

എന്നാൽ എനിക്ക് മുൻപേ തന്നെ മിക്ക ആർട്ടിസ്റ്റുകളും അങ്ങനെ ചെയ്യ്തിട്ടുണ്ട്, എന്റെ വാപ്പച്ചിയും,ലാൽ ഏട്ടനും ഒക്കെ അങ്ങനെ ചെയ്യ്തിട്ടുണ്ട്, അതുകൊണ്ടു ഞാൻ ഒരു സൂപ്പർസ്റ്റാർ എന്ന ചിന്ത വന്നട്ടില്ല ദുൽഖർ പറഞ്ഞു, അതുപോലെ തന്റെ ജീവിതത്തിലെ ഭാഗ്യം എന്ന് പറയുന്നത് തന്റെ വാപ്പച്ചിയുടെ മകൻ ആയി ജനിച്ചതാണ്, നടൻ  പറയുന്നു. ഇപ്പോൾ താരത്തിന്റെ കിംഗ് ഓഫ് കൊത്ത കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ എല്ലാവരും.

 

 

Suji