സിനിമ എന്ന എന്റെ തീരുമാനം കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു..അശ്വത് ലാല്‍

ഹൃദയം സിനിമ കണ്ടവരാരും അരുണിന്റെ കൂടെ എല്ലാത്തിനും കട്ടയ്ക്ക് നിന്ന ചങ്ക് ആന്റണി താടിക്കാരനെ മറക്കാന്‍ വഴിയില്ല. വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് അശ്വത്തിനെ വിളിയ്ക്കുന്നതിന് മുന്‍പും താരം സിനിമ എന്ന ലക്ഷ്യത്തില്‍ ജയം കാണാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു. ആഭാസം, പതിനെട്ടാം പടി, ആഹാ എന്നീ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ഹൃദയം സിനിമയിലെ കഥാപാത്രമാണ് അശ്വത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത്.

ഇപ്പോഴിതാ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കലാകാരന് സിനിമ എന്ന മേഖലയോടുള്ള ആഗ്രഹവും അതില്‍ കണ്ടെത്തിയ വിജയവും വീണ്ടും ചര്‍ച്ചയാവുകയാണ്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് അശ്വത്തിന്റെ കുടുംബം. താന്‍ സിനിമ എന്ന ലക്ഷ്യത്തിലേക്ക് ഇറങ്ങിയത് കുടുംബത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു എന്നാണ് താരം പറയുന്നത്. വീടിന്റെ ഹാളില്‍ ഇരുന്ന്, വല്ലപ്പോഴും മാത്രം തിയറ്ററില്‍ പോയി ഒക്കെ സിനിമ കാണുന്ന സാധാരണ കുടുംബമാണ് എന്റേത്.

ഞാന്‍ ഈ മേഖല തിരഞ്ഞെടുത്തത് അവര്‍ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്തു ചെയ്താലും 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യാനാണ് അവര്‍ പറഞ്ഞത്. അച്ഛന്‍ മണിയന്‍ പ്രൈവറ്റ് കമ്പനിയില്‍ ഡ്രൈവര്‍ ആണ്. അമ്മ ലതിക വീട്ടമ്മ. അനിയത്തി അമൃത ഐടിഐ പഠിക്കുന്നു..അശ്വത് പറയുന്നു. ഓഡിഷനിലൂടെയാണ് ഹൃദയത്തിലേക്ക് എത്തുന്നത്… പ്രണവിന്റെ സുഹൃത്തായെത്തുന്ന ആന്റണി താടിക്കാരന്‍ എന്ന കഥാപാത്രത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ ലഭിച്ചു.

ഹൃദയത്തിന് ശേഷമാണ് കൂടുതല്‍ പേരും എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്.ഇത്രയും വലിയ ഒരു സിനിമ ഇറങ്ങുമ്പോള്‍ അതില്‍ സ്പാര്‍ക് ഉള്ള കാരക്ടര്‍ ലഭിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചിരുന്നില്ല. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ പ്രാധാന്യം ഉള്ള കഥാപാത്രം ആണ് എന്ന് മനസ്സിലായെങ്കിലും ഇത്രയും സ്‌പേസ് കിട്ടുമെന്നും കരുതിയില്ല. വിനീതേട്ടനും പ്രണവും തന്ന പിന്തുണ കൊണ്ടാണ്, കിട്ടിയ സ്‌പേസ് നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞത് എന്നാണ് അശ്വത് പറയുന്നത്. ഇപ്പോള്‍ ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയുടെ തിരക്കിലാണ് അശ്വത് ലാല്‍.

 

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago