ഞാൻ അഭിനയിച്ച ആദ്യ പരമ്പര ആയ കാണാകുയിലിൽ എന്റെ അനിയത്തി ആയ സുന്ദൂരി എന്ന കഥാപാത്രം ആയിട്ടായിരുന്നു ശരണ്യ ചേച്ചി അഭിനയിച്ചത്

കഴിഞ്ഞ ദിവസമാണ് നടി ശരണ്യ അന്തരിച്ചത്, വര്ഷങ്ങളായി കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു താരം, പതിയെ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നതിനിടെ ശരണ്യക്ക് വീണ്ടും തിരിച്ചടി കിട്ടി, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശരണ്യയെ വീണ്ടും ക്യാൻസർ ബാധിച്ചത്, നടി സീമ ജി നായർ ആണ് ഇതിനെ കുറിച്ച ആരാധകരോട് പറഞ്ഞത്, ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ ശരണ്യക്ക് കോവിഡും ബാധിച്ചിരുന്നു. പതിനൊന്നാമത്തെ സര്‍ജറി കഴിഞ്ഞതോടെ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. സ്‌പൈനല്‍ കോഡിലേക്ക് അസുഖം സ്‌പ്രെഡ് ചെയ്തു. ഒടുവിൽ താരം മരണത്തിന് കീഴടങ്ങുക ആയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അശ്വതിയുടെ വാക്കുകളാണ്. ശരണ്യയോടൊപ്പം അഭിനയിച്ചതിന കുറിച്ചാണ് നടി പങ്കുവെയ്ക്കുന്നത്. ഞാൻ അഭിനയിച്ച ആദ്യ പരമ്പര ആയ കാണാകുയിലിൽ എന്റെ അനിയത്തി ആയ സുന്ദൂരി എന്ന കഥാപാത്രം ആയിട്ടായിരുന്നു ശരണ്യ ചേച്ചി അഭിനയിച്ചത്..ആ സീരിയലിനു ശേഷം തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഫേസ്ബുക്കിലൂടെ വിശേഷങ്ങൾ അറിയുമായിരുന്നു..നേരിൽ ഇനി ഒരിക്കലും കാണാൻ കഴിയില്ല എന്ന സത്യം നെഞ്ചുപൊട്ടുന്ന വേദനയോടെ ഉൾക്കൊണ്ടു കൊണ്ട്, ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് ഒരു ചെറിയ ഓർമ ആയി ഞങ്ങൾ ഒന്നിച്ചു അഭിനയിച്ച കാണാകുയിൽ എന്ന പരമ്പരയുടെ ടൈറ്റിൽ സോങ്…, അശ്വതി വീഡിയോ പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുമ്പാഴാണ് കടുത്ത തലവേദന വരുന്നതും ഡോക്ടറെ കാണിച്ചതും. മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയുടെ നാളുകൾ. തുടർച്ചയായ ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു.

Devika Rahul