അവതാരകയായി എത്തി പിന്നീട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള സംസഥാന സർക്കാർ ടെലിവിഷൻ പുരസ്ക്കാരവും ലഭിച്ചിരുന്നു. നിരവധി ആരാധകരാണ് അശ്വതിയ്ക്ക് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്.