ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ശ്രീധന്യ. അവതാരകയായി ആയിരുന്നു ശ്രീധന്യയുടെ കരിയർ തുടങ്ങുന്നത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന വീട് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയ താരം പിന്നീട് നിരവധി ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ കൂടെവിടെ എന്ന പരമ്പരയാണ് താരത്തിന് ആരാധകർക്കിടയിൽ ശ്രദ്ധ നേടി കൊടുത്തത്. കൂടെവിടെയിൽ അദിതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.