ഒരു കിടിലന്‍ ‘മദേഴ്‌സ് ഡേ’ പോസ്റ്റ് എഴുതണമെന്ന് കരുതി പക്ഷേ…!

റേഡിയോജോക്കിയായി തന്റെ കരിയര്‍ ആരംഭിച്ച കലാകാരിയാണ് അശ്വതി ശ്രീകാന്ത്. പ്രമുഖ ചാനല്‍ പരിപാടികളില്‍ അവതാരികയായി എത്തിയതോടെയാണ് അശ്വതി ശ്രദ്ധിക്കപ്പെട്ടത്. തന്റേതായ അവതരണ ശൈലിയിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത താരം, അഭിനേത്രിയായി പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ചക്കപ്പഴം എന്ന പരമ്പരയിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു, ഈ പരമ്പരയിലെ താരത്തിന്റെ അഭിനയം, ഇവരെ കൂടുതല്‍ ജനപ്രിയ ആക്കി മാറ്റി. അശ്വതിയുടെ അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് പ്രേക്ഷകര്‍ക്ക് താരത്തെ പ്രിയങ്കരിയാക്കി മാറ്റിയത്. അഭിനയ ജീവിതത്തിന് പുറമെ വ്യക്തി ജീവിതത്തിലും വളരെ പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തി കൂടിയാണ് അശ്വതി.

തന്റെ കാഴ്ച്ചപ്പാടുകളും നിലപാടുകളും എപ്പോഴും എവിടേയും തുറന്ന് പറയാനുള്ള ധൈര്യം അശ്വതി കാണിക്കാറുണ്ട്. മാത്രമല്ല, ആവശ്യമില്ലാത്ത കമന്റുകള്‍ക്ക് വായടപ്പിക്കുന്ന മറുപടികളും താരം കൊടുക്കാറുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും താരത്തിന്റെ വാക്കുകളും കാഴ്ച്ചപ്പാടുകളും പലര്‍ക്കും പ്രചോദനമാവാറുണ്ട്. കഴിഞ്ഞ ദിവസം കടന്നു പോയ മാതൃ ദിനത്തില്‍ പോലും അശ്വതിയുടെ പോസ്റ്റിനായി എല്ലാവരും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് അതിന് സമയം കിട്ടിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അശ്വതി പുതിയ പോസറ്റ് പങ്കുവെച്ചിരിക്കുന്നത്.

മാതൃദിനത്തിന് എല്ലാം താരങ്ങളും പങ്കുവെച്ച പോസ്റ്റിനേക്കാള്‍ വ്യത്യസ്തമായൊരു മാതൃദിനത്തിന്റെ അനുഭവമാണ് അശ്വതി കുറിച്ചിരിക്കുന്നത്. വളരെ രസകരമായ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. രാവിലെ പിള്ളേര് എഴുന്നേക്കുന്നതിന് മുന്നേ എഴുന്നേറ്റ് ഒരു കിടിലന്‍ മദേഴ്സ് ഡേ പോസ്റ്റ് ഒക്കെ എഴുതണമെന്ന് വിചാരിച്ചതാണെന്നും പക്ഷേ മകള്‍ കമല വെളുപ്പിനെ ഒരു ദാക്ഷിണ്യവും ഇല്ലാതെ മുഖത്തു മാന്തി എന്നെ എഴുനേല്‍പ്പിച്ചതു കൊണ്ട് ആ ഫ്‌ലോ അങ്ങ് പോയി എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. പോസ്റ്റ് ഇല്ലേലും കുഴപ്പമില്ല, ഈ പീക്കിരീടെ നഖം വെട്ടിയിട്ടുള്ള കാര്യമേ ഉള്ളു എന്നോര്‍ത്തു ദിവസം തുടങ്ങിയത് കൊണ്ട് പോസ്റ്റിന്റെ കാര്യം മറന്നു എന്നും അശ്വതി പറയുന്നു.

ഇപ്പൊ ഓര്‍ത്തപ്പോ കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും ഇല്ലാതെ കൈയ്യോടെ പറയുവാ ഹാപ്പി മദേഴ്സ് ഡേ..എന്ന് പത്മേടേം കമലേടേം അമ്മ എന്നാണ് അശ്വതി മക്കള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്… ഇപ്പോള്‍ കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് അശ്വതി.

Aswathy