ഭര്‍ത്താവുമൊത്ത് അശ്വതിയുടെ മനോഹര ചിത്രങ്ങള്‍..!! താരം എവിടെയെന്നോ?

അവതാരികയായി മലയാളി കുടുംപ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തിയ താരമാണ് അശ്വതി ശ്രീകാന്ത്. പിന്നീട് ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. റേഡിയോ ജോക്കിയായി തന്റെ കരിയര്‍ ആരംഭിച്ച താരം ഇപ്പോള്‍ മിനി സ്‌ക്രീനിലൂടെ സജീവസാന്നിധ്യമാവുകയാണ്. ഒരു അഭിനേത്രി, മികച്ച അവതാരിക എന്നതിനെല്ലാം ഉപരി വ്യക്തി ജീവിതത്തിനും വളരെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് അശ്വതി.

ജീവിതത്തില്‍ തന്റേതായ കാഴ്ച്ചപ്പാടുകളും നിലപാടുകളും ഉള്ള വ്യക്തി കൂടിയാണ് അശ്വതി.. തന്റെ നിലപാടുകള്‍ എവിടേയും ശക്തമായി തുറന്നടിച്ച് പറയാനുള്ള ധൈര്യവും താരം കാണിക്കാറുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ശ്രീകാന്തിന്റെ കൂടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴുള്ള ഫോട്ടോകളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

കുടുംബത്തിന്റെ എല്ലാ വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്, ഇപ്പോള്‍ നടി ഭര്‍ത്താവിനൊപ്പം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ആരാധക ശ്രദ്ധ നേടുന്നത്.

 

 

 

Aswathy