അശ്വതിയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി ചക്കപ്പഴം ടിം

അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. താരത്തിന്റെ നിലപാടുകള്‍ക്കും തുറന്ന എഴുത്തുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായി തന്നെ അശ്വതി അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്,  അടുത്തിടെ താരം താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്, പിന്നാലെ തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം അശ്വതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോൾ തന്റെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് അശ്വതി,  ചക്കപ്പഴം ഫാൻസ്‌ ക്ലബിൽ ആണ് താരത്തിന്റ വളകപ്പിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്, പരമ്പരയിലെ താരത്തിന്റെ വളകാപ്പാണോ ശെരിക്കുമുള്ള വളകാപ്പാണോ ഇത് എന്നത് വ്യക്തമല്ല, പക്ഷെ താരത്തിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്,

ഇതിനുമുൻപ് താരം തന്റെ മകളെ പ്രസവിച്ച സമയത്ത് തനിക്കുണ്ടായ ഡിപ്രെഷനെ കുറിച്ച് തുറന്നെഴുതിയിരുന്നു, ആ സമയത്ത് കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയതും മകളുടെ പിടിവാശിയെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു, അന്ന് നിരവധി പേരാണ് അശ്വതിയുടെ പോസ്റ്റിനു കമെന്റുമായി എത്തിയത്. അവതാരകയായി സ്‌ക്രീനിലെത്തിയ അശ്വതി ആര്‍ജെയും എഴുത്തുകാരിയുമാണ്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയില്‍ തകര്‍ത്ത് അഭിനയിക്കുകയാണ്. ആശ എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തില്‍ അശ്വതി അഭിനയിക്കുന്നത്. പരമ്പരയ്ക്കും ആശയക്കും ധാരാളം ആരാധകരുണ്ട്.

Sreekumar R