Short Movies

എങ്കിലേ ഇനി മിയയുടെ ശരീരഭാരം എത്രയെന്ന് പറ; അശ്വിനെ കുഴപ്പിക്കുന്ന ചോദ്യവുമായി റാപിഡ് ഫയർ !! രസകരമായ മറുപടി നൽകി അശ്വിൻ

മലയാളികളുടെ പ്രിയ നടിയാണ് മിയ, അടുത്തിടെ ആയിരുന്നു മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എറണാകുളം സ്വദേശിയായ അശ്വിൻ ആണ് മിയയെ വിവാഹം ചെയ്യുവാൻ പോകുന്നത്.  വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. മിനി സ്‌ക്രീന്‍ രംഗത്തു നിന്ന് അരങ്ങേറ്റം കുറിച്ച മിയ ഇതിനോടകം മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ഇരുവരും റാപ്പിഡ് ക്വസ്റ്റ്യന്‍ റൗണ്ടില്‍ മിയയും അശ്വിനും പറഞ്ഞ ഉത്തരങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.

ഇഷ്ടപ്പെട്ട സ്ഥലവും ഇഷ്ടപ്പെട്ട ഭക്ഷണം ശരീരഭാരം എല്ലാം റൗണ്ടില്‍ തുറന്നു പറഞ്ഞിരുന്നു മിയയ്ക്കും അശ്വിനും വളരെയധികം പൊരുത്തം ഉണ്ടെന്നാണ് വീഡിയോ കണ്ട പ്രേക്ഷകര്‍ പറയുന്നത്.  അതിനുള്ള കാരണം ഇരുവരും പറഞ്ഞ ഉത്തരങ്ങൾ എല്ലാം തന്നെ ഒരുപോലെ ആയിരുന്നു, മിയക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മുട്ടപൊരിച്ചത് ആണെന്നും സ്ഥലം കേരളം ആണെന്നും ശരീരഭാരം ഏകദേശം 62 ഉണ്ടന്നും അശ്വിന്‍ പറഞ്ഞു.മിയയോട് ചോദിച്ചപ്പോഴും ഇത്  തന്നെ ആയിരുന്നു പറഞ്ഞത്.

മാട്രിമോണി വഴിയാണ് മിയയുടെ വരൻ അശ്വിനെ വീട്ടുകാർ കണ്ടെത്തിയത്. വിവാഹശേഷവും സിനിമയിൽ അഭിനയിക്കും എന്നാണ് മിയ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു മെയ് അവസാനം വിവാഹനിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മിയ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി സിനിമകളില്‍ മിയ അഭിനയിച്ചിരുന്നു

Krithika Kannan