Film News

ഇത് കണ്ടിട്ട് ഹാ ഹാ റിയാക്ഷൻ തോന്നിയത് ആർക്കാണ്, പരിശോധിച്ചപ്പോൾ കണ്ടത്; വൈറലായി കുറിപ്പ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം മലൈക്കോട്ടൈ വാലിബനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ടീസർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും എന്നാൽ ഒന്നും വെളിപ്പെടുത്താത്ത ടീസർ നന്നായെന്നും രണ്ട് അഭിപ്രായങ്ങൾ വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് ചർച്ചയാകുന്നത്. മോഹൻലാലും ലിജോയും തങ്ങളുടെ പേജുകളിൽ പങ്കുവെച്ച ടീസറിന് താഴെ വന്ന ഹാ ഹാ റിയാക്ഷനുകളെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

ആർക്കാണ് ഈ ടീസർ കണ്ടിട്ട് ഇത്രയും ചിരിക്കാൻ തോന്നിയത് എന്ന് അത്ഭുതത്തോടുകൂടി പേരുകൾ നോക്കിയെന്ന് ആതിര അശോകൻ എന്ന പ്രേക്ഷക ഫേസ്ബുക്കിൽ കുറിച്ചു. മലയാളികൾ എന്ന് പറയാൻ വളരെ കുറച്ചു പേരുകൾ ആണുള്ളത് ബാക്കിയെല്ലാം ചൈനയാണോ കൊറിയൻ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള പേരുകൾ. ഇവരുടെ പല പ്രൊഫൈലുകളിലും ഞാൻ കയറി നോക്കി. എല്ലാത്തിലും പ്രൊഫൈൽ പിക്ചറുകൾ മാത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നുവെന്നും ആതിര കുറിച്ചു.

ആതിരയുടെ കുറിപ്പ് വായിക്കാം

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സിനിമയാണ് LJP യുടെ മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ Teaser release ന്റെ ഭാഗമായി ഇന്നലെ മോഹൻലാലിന്റെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസർ ലിങ്ക് ഷെയർ ചെയ്തിരുന്നു.പോസ്റ്റിന്റെ താഴെ ലോഫിംഗ് റിയാക്ഷൻ ഒരുപാട് കണ്ടതായി ശ്രദ്ധയിൽപ്പെട്ടു ലിജോ ജോസ് പെല്ലിശ്ശേരിയുടെ പോസ്റ്റിന്റെ താഴെ 1k ലോഫിങ് റിയാക്ഷനും മോഹൻലാലിന്റെ പോസ്റ്റിന്റെ താഴെ 2.2 k ലോഫിങ് റിയാക്ഷനും കാണപ്പെട്ടു. ഇതിലും മാത്രം ആർക്കാണ് ഈ ടീസർ കണ്ടിട്ട് ഇത്രയും ചിരിക്കാൻ തോന്നിയത് എന്ന് അത്ഭുതത്തോടുകൂടി ഞാന് റിയാക്ഷൻ ചെയ്തവരുടെ ലിസ്റ്റ് ഒന്ന് എടുത്തുനോക്കി. ആ ലിസ്റ്റ് ആണ് ഞാനിവിടെ താഴെ സ്ക്രീൻഷോട്ട് ആയി കൊടുത്തിരിക്കുന്നത്.മലയാളികൾ എന്ന് പറയാൻ വളരെ കുറച്ചു പേരുകൾ ആണുള്ളത് ബാക്കിയെല്ലാം ചൈനയാണോ കൊറിയൻ ആണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള പേരുകൾ.ഇവരുടെ പല പ്രൊഫൈലുകളിലും ഞാൻ കയറി നോക്കി എല്ലാത്തിലും പ്രൊഫൈൽ പിക്ചറുകൾ മാത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നു.സിനിമ ഇറങ്ങുന്നതിനും ഒരു മാസം മുൻപേ ഈ രീതിയിലാണ് റിയാക്ഷൻ എങ്കിൽ സിനിമ ഇറങ്ങിയതിനു ശേഷം ഏത് രീതിയിൽ ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.എന്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

Gargi