ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്റെ രചനയില്‍ മഞ്ജു ധര്മന് സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത് വിജയ്, നൂബിന് ജോണി, ആതിര മാധവ്, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ആതിര വിവാഹിതയായത്. എൻജിനീയർ ആയ രാജീവിനെ ആണ് ആതിര വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം ഇരുവരും നടത്തിയ യാത്രകളുടെ വിശേഷങ്ങൾ എല്ലാം ആതിര ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ആതിര.
ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു. ഞങ്ങൾ ഒരുമിച്ച് ആയിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ജോലി സ്ഥലത്തെ ചെറിയ പരിചയം ആദ്യം സൗഹൃദം ആയി. പിന്നെ അത് പ്രണയം ആകുമെന്ന് മനസ്സിൽ ആയപ്പോൾ അദ്ദേഹം എന്റെ വീട്ടിൽ വന്നു സംസാരിച്ചു. വീട്ടുകാർക്ക് ഓക്കേ ആയപ്പോഴാണ് ഞങൾ പ്രണയിക്കാൻ തീരുമാനിച്ചത്. എനിക്ക് അദ്ദേഹത്തിൽ നിന്നും എല്ലാ വിധ പിന്തുണയും ലഭിക്കാറുണ്ട്. ജോലിയിൽ നിന്ന് വിട്ട് നിന്നപ്പോഴും അദ്ദേഹമാണ് എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി കൂടെ നിന്നത്. അദ്ദേഹം വലിയ ഒരു സിനിമ പ്രേമിയാണ്. അത് കൊണ്ട് തന്നെ കീപ് ഓൺ ട്രൈ എന്ന് അദ്ദേഹം എനിക്ക് എപ്പോഴും പറഞ്ഞു തരുമായിരുന്നു. നിന്റെ ഇഷ്ട്ടം എന്താണോ നീ അതിനെ പിന്തുടരു എന്നാണ് അദ്ദേഹം എന്നോട് പറയാറുള്ളത്.