സീരിയല്‍ നടി ആതിര മാധവിന് ആണ് കുഞ്ഞ് പിറന്നു. ആതിര അമ്മയായ വിവരം നടി അമൃത നായര്‍ ആണ് ആരാധകരുമായി പങ്കുവെച്ചത്. ‘എന്റെ ബെസ്റ്റ്ഫ്രണ്ട് ആതിര പ്രസവിച്ചു, ഞാനിപ്പോള്‍ അറിഞ്ഞതേയുള്ളൂ, കുഞ്ഞിനെ കാണാന്‍ പോവണം എന്നും അമൃത പറഞ്ഞു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും താരം പറഞ്ഞു’.
അവളെ ആദ്യമായി കാണാന്‍ പോയപ്പോഴും പിന്നീട് കാണുമ്പോഴുമെല്ലാം ആണ്‍കുഞ്ഞായിരിക്കുമെന്നാണ് ഞാന്‍ പറയാറുള്ളത്. എന്റെ മരുമകനായിരിക്കും എന്ന് ഞാന്‍ തമാശ പറയാറുണ്ടായിരുന്നു. അപ്പോള്‍ എന്റടുത്ത് പലരും പറഞ്ഞു അങ്ങനെയൊന്നും പറയരുതെന്ന്, ദൈവം തരുന്ന കുഞ്ഞല്ലേ അങ്ങനെയൊന്നും പറയരുതെന്നായിരുന്നു ചിലര്‍ പറഞ്ഞത് അമൃത പറഞ്ഞു.
ആണാണെങ്കിലും പെണ്ണാണെങ്കിലും സ്വീകരിക്കില്ലേ പിന്നെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന്. ഞങ്ങള്‍ തമാശയ്ക്ക് പറയുന്നതാണ്. എനിക്ക് എത്രയും പെട്ടെന്ന് മരുമകനെ കാണാന്‍ പോവണം. ഞാന്‍ അവളെയും രാജീവേട്ടനേയും വിളിച്ചിരുന്നു. എനിക്ക് കിട്ടിയില്ല. ഞങ്ങളിപ്പോള്‍ ഗുരുവായൂരിലേക്ക് വന്നതാണ്, തിരിച്ച് പോയിട്ട് വേണം അവരെ കാണാന്‍. എന്തായാലും ഒത്തിരി സന്തോഷമായെന്നും അമൃത പറഞ്ഞു.
ആതിരയും അമൃതയും അടുത്ത സുഹൃത്തുക്കളാണ്. കുടുംബവിളക്ക് എന്ന സീരിയലില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഇരുവരും ആയിരുന്നു. അവിടെ വെച്ച് തുടങ്ങിയ സൗഹൃദമാണ് ഇവരുടേത്.