ഏതോ മദ്യപാനിയുടെ അലമ്പെന്ന് ആദ്യം കരുതി, ദൂരേ നിന്നും പിൻവിളി കൊണ്ടെന്നെ ആരും വിളിച്ചില്ല… ; ഹൃദയം തൊട്ട് പാ‌ടിയ സതീശൻ

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞ് മൺവിളക്കൂതിയില്ലേ…. നെഞ്ച് പൊട്ടുന്ന രീതിയിൽ ഒരാൾ പാടുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാണ് ആ ​ഗായകൻ എന്ന് സോഷ്യൽ മീഡ‍ിയ ചോദിച്ച് കൊണ്ടേയിരുന്നു. ഇപ്പോൾ അതിനൊരു ഉത്തരം കിട്ടിയിരിക്കുകയാണ്. ധനുവച്ചപുരം മേൽക്കൊല്ല മഞ്ചവിളാകം മണ്ണറക്കാവ് വീട്ടിൽ സതീശൻ എന്ന് വിളിക്കുന്ന സതി (53) എന്ന ഓട്ടോ ഡ്രൈവർ ആണ് ബാലേട്ടൻ എന്ന സിനിമയിലെ ഹൃദയം തൊടുന്ന ​ഗാനം ആലപിച്ചത്.

പാടാനുള്ള അവസരങ്ങൾ തേടി പല വാതിലുകളും മുട്ടിയിട്ടും ഒന്നും തുറക്കാതെ തന്റെ കഴിവ് ഉള്ളിലൊതുക്കി ന‌ടന്നയാളാണ് സതീശൻ. ഇപ്പോൾ ഒരേ ഒരു വേദിയിലൂടെ ഒരുപാട് പേരുടെ ഹൃദയം കവരാൻ സതീശന് സാധിച്ചു. യേശുദാസിനെ ആരാധിക്കുന്ന സതീശൻ ഇപ്പോൾ മലയാളത്തിന്റെ ​ഗാന ​ഗന്ധർവ്വന്റെ പാട്ടുകൾ മാത്രമാണ് പാടുന്നത്. ക്രിസ്തുമസ് ദിനത്തിൽ കുന്നത്തുകാലിലെ കൂട്ടുകാരുടെ കൂട്ടം എന്ന ക്ലബിൻ്റെ 34 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അവസരം തേടി സതീശൻ എത്തിയത്.

ഏതോ മദ്യപാനിയാണെന്ന് കരുതി സംഘാടകർ ആദ്യം സമ്മതിച്ചില്ല. പിന്നീട് സതീശന്റെ ഉള്ളിലെ അടങ്ങാത്ത ദാഹം മനസിലാക്കി സമ്മതം മൂളുകയായിരുന്നു. കരോക്കെയും തരപ്പെടുത്തി സതീശനായി സംഘാടകർ വേദിയൊരുക്കി നൽകി. ‘മറന്നുവോ പൂ മകളെ’ എന്ന പാട്ടാണ് സതീശൻ ആദ്യം ആലപിച്ചത്.. വേദിയിലെത്തി സതീശൻ പാടി തുടങ്ങിയതോടെ പാട്ട് കേൾക്കാൻ ആളുകൾ കൂട്ടം കൂടി. ആദ്യത്തെ പാട്ട് കൊണ്ട് ഞെട്ടിച്ച സതീശനോട് ഒരു പാട്ട് കൂടെ പാടാൻ ആവശ്യപ്പെട്ടു. ഈ ദൃശ്യം ആരോ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയാണ് സതീശൻ വൈറലായത്. കഴിഞ്ഞ 20 വർഷക്കാലത്തിലേറെയായി ഓട്ടോ ഡ്രൈവറായ സതീശൻ ഇപ്പോൾ ധനുവച്ചപുരം പോസ്റ്റ് ഓഫീസിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago