Categories: Film News

‘അങ്ങനെ തോൽക്കുന്നവൻ അല്ലമ്മേ ഈ സജീവൻ’, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസർ കാണാം

ആൻ അഗസ്റ്റിനെയും സൂരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻ അഗസ്റ്റൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണിത്.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രസകരമായ വീഡിയോയിൽ സൂരാജ് വെഞ്ഞാറമൂട് തുണി അലക്കുന്നതും ആൻ അഗസ്റ്റിൻ ഓട്ടോ ഓടിക്കുന്നതും കാണാം.ഒരു ഫാമിലി എന്റർടെയ്‌നർ ആകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നാണ് ടീസർ നൽകുന്ന സൂചന.കൈലേഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,ബേബി അലൈന ഫിദൽ, നീനാ കുറുപ്പ് ,മനോഹരി ജോയി എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

മാഹിയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്.അഴകപ്പനാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഈ മാസം 28ന് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പ്രദർശനത്തത്തിനെത്തും.എം മുകുന്ദന്റെ മദാമ്മയും ദൈവത്തിന്റെ വികൃതികളും നേരത്തെ സിനിമയായിട്ടുണ്ടെങ്കിലും പൂർണ്ണമായും തിരക്കഥ തയ്യാറാക്കുന്ന ആദ്യ ചിത്രമാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ.ആൻ അഗസ്റ്റിന്റെ ഒടുവിലത്തെ മലയാള സിനിമ.017ൽ പുറത്തെത്തിയ ആന്തോളജി ചിത്രമായ സോളോയാണ്.

 

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

15 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago