‘അങ്ങനെ തോൽക്കുന്നവൻ അല്ലമ്മേ ഈ സജീവൻ’, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ടീസർ കാണാം

ആൻ അഗസ്റ്റിനെയും സൂരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻ അഗസ്റ്റൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ…

ആൻ അഗസ്റ്റിനെയും സൂരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.അഞ്ച് വർഷങ്ങൾക്ക് ശേഷം ആൻ അഗസ്റ്റൻ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണിത്.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രസകരമായ വീഡിയോയിൽ സൂരാജ് വെഞ്ഞാറമൂട് തുണി അലക്കുന്നതും ആൻ അഗസ്റ്റിൻ ഓട്ടോ ഓടിക്കുന്നതും കാണാം.ഒരു ഫാമിലി എന്റർടെയ്‌നർ ആകും ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നാണ് ടീസർ നൽകുന്ന സൂചന.കൈലേഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,ബേബി അലൈന ഫിദൽ, നീനാ കുറുപ്പ് ,മനോഹരി ജോയി എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

മാഹിയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകിയിരിക്കുന്നത്.അഴകപ്പനാണ് ചിത്രത്തിന്റ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഈ മാസം 28ന് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പ്രദർശനത്തത്തിനെത്തും.എം മുകുന്ദന്റെ മദാമ്മയും ദൈവത്തിന്റെ വികൃതികളും നേരത്തെ സിനിമയായിട്ടുണ്ടെങ്കിലും പൂർണ്ണമായും തിരക്കഥ തയ്യാറാക്കുന്ന ആദ്യ ചിത്രമാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ.ആൻ അഗസ്റ്റിന്റെ ഒടുവിലത്തെ മലയാള സിനിമ.017ൽ പുറത്തെത്തിയ ആന്തോളജി ചിത്രമായ സോളോയാണ്.