ഉത്തർപ്രദേശിലെ നോയിഡയിൽ പരസ്യമായി ഒരു സ്ത്രീ ഇ-റിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത്. സമീപവാസികൾ പകർത്തിയ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്.
ശനിയാഴ്ച നോയിഡയിലെ ഫേസ് 2 ഏരിയയിലെ സെക്ടർ 110 ലെ മാർക്കറ്റിലാണ് സംഭവം. നോയിഡയിൽ താമസക്കാരിയും ആഗ്ര സ്വദേശിയുമായ കിരൺ സിംഗ് ആണ് പ്രതിയെന്ന്തിരിച്ചറിഞ്ഞിട്ടുണ്ട്.
സിംഗ് ഓടിച്ചിരുന്ന ഇ-റിക്ഷയ്ക്കും കാറിനും ഇടയിൽ ചെറിയൊരു അപകടം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ പ്രകോപിതനായ സിംഗ് കാറിൽ നിന്ന് ഇറങ്ങി ഇ-റിക്ഷാ ഓപ്പറേറ്ററെ ആക്രമിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
സ്ത്രീ റിക്ഷക്കാരണറെ ഷർട്ടിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും ആക്രമിക്കുകയും തി വീഡിയോയിൽ കാണാം.. ഏകദേശം 90 സെക്കൻഡിനുള്ളിൽ, ഇ-റിക്ഷാ ഡ്രൈവറെ ഈ സ്ത്രീ 17 തവണ മർദിക്കുന്നുണ്ട്. തർക്കത്തിനിടെ യുവതി ഇ-റിക്ഷാ ഓപ്പറേറ്ററുടെ ഷർട്ട് വലിച്ചുകീറാൻ പോലും ശ്രമിക്കുന്നുണ്ട്.
വീഡിയോ വ്യാപകമായ ശ്രദ്ധ നേടിയതിന് പിന്നാലെ നിരവധി നെറ്റിസൺസ് യുവതിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം നോയിഡ പോലീസ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
നടന് മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വേറിട്ട വേഷപ്പകർച്ച കാഴ്ച വെച്ച ചിത്രമാണ് ദേവദൂതന്. തിയേറ്ററുകളില്‍ ദയനീയ പരാജയമായിരുന്നു 24 വർഷങ്ങൾക്ക്…
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…