രം​ഗണ്ണൻ ആൻഡ് ബോയ് ഓൺ ഫയർ! വെട്ടിപ്പിടിച്ച് വമ്പൻ നേട്ടങ്ങൾ; ബോക്സ്ഓഫീസിൽ മിന്നുന്ന കുതിപ്പ്

ബോക്സ്ഓഫീസിൽ ഓരോ നേട്ടങ്ങളായി വെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ ചിത്രം ആവേശം. റിലീസ് ചെയ്ത് 13 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോൾ കേരളത്തിൽ നിന്ന് മാതം 60 കോടി എന്ന മാന്ത്രിക സംഖ്യ കടക്കാനുള്ള തയാറെടുപ്പിലാണ് ആവേശം.
ഇതിനോടകം തന്നെ കേരളത്തിൽ നിന്ന് ആവേശം 59.75 കോടിയിലധികം നേടിക്കഴിഞ്ഞു. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്.

കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്.