പ്രവാസികളുടെ എപ്പോഴത്തേയും വേദനയാണ് കുടുംബങ്ങള്‍ അടുത്തില്ലാത്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉറ്റവരെയൊന്ന് കാണാന്‍ സാധിക്കുക. ഗള്‍ഫില്‍ നിന്നും വരുമ്പോഴുള്ള സന്തോഷവും പോകുമ്പോഴുള്ള വേദനയും പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരത്തിലൊരു കൂടിച്ചേരലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന യൂസുഫ് കാരക്കാട് എന്ന യുവാവും മകള്‍ മൂന്ന് വയസ്സുകാരി അയിഷയും തമ്മിലുള്ള വികാര നിര്‍ഭരമായ ദൃശ്യങ്ങളാണിത്.
നാല് മാസത്തിന് ശേഷമാണ് അയിഷയും യൂസുഫും തമ്മില്‍ കാണുന്നത്. കുഞ്ഞ് അയിഷ ഉറങ്ങുന്ന നേരത്താണ് ഉപ്പ എത്തിയത്. ഉറങ്ങുന്ന കുഞ്ഞിനരികിലെത്തി ‘ആയിശൂന്റെ ഉപ്പ വന്നു ആയിശൂ’ എന്നു വിളിച്ചുണര്‍ത്തുകയാണ് ഉപ്പ. ആ ഉറക്കത്തിലും ഉപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ കുഞ്ഞ് ചാടി എഴുന്നേറ്റ് ഉപ്പയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ വീഡിയോ യൂസുഫ് തന്നെയാണ് ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ‘അവളുടെ സ്നേഹം അത് പറഞ്ഞാല്‍ തീരുല്ല. പ്രവാസം അത് ഒരു ഒറ്റപെടലാണ് എന്നെന്റെ കുട്ടിക്ക് മനസ്സിലായി, ഞാന്‍ ദുബായ് പോകും എന്ന് പറഞ്ഞാല്‍ അവള് കരയും’ എന്ന് യൂസുഫ് പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. പട്ടാമ്പി കാരക്കാട് സ്വദേശിയായ യൂസുഫ് ദുബായില്‍ മ്യുസിഷനായി ജോലി ചെയ്യുകയാണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…