‘ആയിശൂന്റെ ഉപ്പ വന്നു ആയിശൂ’ കുഞ്ഞ് അയിഷ ഉറങ്ങുന്ന നേരത്ത് ദുബായില്‍ നിന്നെത്തി ഉപ്പ- വികാര നിര്‍ഭര ദൃശ്യങ്ങള്‍

പ്രവാസികളുടെ എപ്പോഴത്തേയും വേദനയാണ് കുടുംബങ്ങള്‍ അടുത്തില്ലാത്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉറ്റവരെയൊന്ന് കാണാന്‍ സാധിക്കുക. ഗള്‍ഫില്‍ നിന്നും വരുമ്പോഴുള്ള സന്തോഷവും പോകുമ്പോഴുള്ള വേദനയും പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരത്തിലൊരു കൂടിച്ചേരലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ദുബായില്‍ ജോലി…

പ്രവാസികളുടെ എപ്പോഴത്തേയും വേദനയാണ് കുടുംബങ്ങള്‍ അടുത്തില്ലാത്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഉറ്റവരെയൊന്ന് കാണാന്‍ സാധിക്കുക. ഗള്‍ഫില്‍ നിന്നും വരുമ്പോഴുള്ള സന്തോഷവും പോകുമ്പോഴുള്ള വേദനയും പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരത്തിലൊരു കൂടിച്ചേരലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ദുബായില്‍ ജോലി ചെയ്യുന്ന യൂസുഫ് കാരക്കാട് എന്ന യുവാവും മകള്‍ മൂന്ന് വയസ്സുകാരി അയിഷയും തമ്മിലുള്ള വികാര നിര്‍ഭരമായ ദൃശ്യങ്ങളാണിത്.

https://www.facebook.com/watch/?v=3051281448493210

നാല് മാസത്തിന് ശേഷമാണ് അയിഷയും യൂസുഫും തമ്മില്‍ കാണുന്നത്. കുഞ്ഞ് അയിഷ ഉറങ്ങുന്ന നേരത്താണ് ഉപ്പ എത്തിയത്. ഉറങ്ങുന്ന കുഞ്ഞിനരികിലെത്തി ‘ആയിശൂന്റെ ഉപ്പ വന്നു ആയിശൂ’ എന്നു വിളിച്ചുണര്‍ത്തുകയാണ് ഉപ്പ. ആ ഉറക്കത്തിലും ഉപ്പയുടെ ശബ്ദം തിരിച്ചറിഞ്ഞ കുഞ്ഞ് ചാടി എഴുന്നേറ്റ് ഉപ്പയെ കെട്ടിപ്പിടിക്കുകയായിരുന്നു. ഈ വീഡിയോ യൂസുഫ് തന്നെയാണ് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്. ‘അവളുടെ സ്‌നേഹം അത് പറഞ്ഞാല്‍ തീരുല്ല. പ്രവാസം അത് ഒരു ഒറ്റപെടലാണ് എന്നെന്റെ കുട്ടിക്ക് മനസ്സിലായി, ഞാന്‍ ദുബായ് പോകും എന്ന് പറഞ്ഞാല്‍ അവള്‍ കരയും’ എന്ന് യൂസുഫ് പറയുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. പട്ടാമ്പി കാരക്കാട് സ്വദേശിയായ യൂസുഫ് ദുബായില്‍ മ്യുസിഷനായി ജോലി ചെയ്യുകയാണ്.