മാളികപ്പുറം ആരും തഴഞ്ഞിട്ടില്ല! പുരസ്‌കാരം ലഭിക്കാഞ്ഞതിന്റെ കാരണം പറഞ്ഞു, ബി രാകേഷ്

മാളികപ്പുറം സംസഥാന അവാർഡ് ലഭിക്കാഞ്ഞതിന്റെ പേരിൽ നാനാഭാഗത്തു നിന്നും ഒരുപാട് വിമർശനം ഉണ്ടായി, എന്നാൽ  സിനിമ ആരും തഴഞ്ഞിട്ടില്ല എന്ന് ജൂറി മെമ്പർ ആയ ബി രാകേഷ് പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.  ചില മാധ്യമങ്ങൾ ചോദിച്ചു തന്നോട് ചോദിച്ചു മാളികപ്പുറം തഴയപ്പെട്ടോ എന്ന്, അതെ തഴയപ്പെട്ടു എന്ന് തന്റെ വ്യഖ്യാനിച്ച വാക്കുകൾ ആണ് മാധ്യമങ്ങൾ എടുത്തുകാട്ടിയത്, എന്നാൽ അങ്ങനെയല്ല സംഭവം പ്രഥമിക ജൂറി അംഗമായ ബി രാകേഷ് പറയുന്നു.

അതൊരു മോശം സിനിമ എന്ന അടിസ്ഥനത്തിൽ അല്ല സിനിമ ഒഴിവാക്കപ്പെട്ടത്, 21 ചിത്രങ്ങൾ ഏറ്റെടുത്തപ്പോൾ അതിൽ മാളികപ്പുറം തഴയപെടുവായിരുന്നു. അതുപോലെ ഇതിൽ ബാഹ്യഇടപെടലുകൾ ഉണ്ടായില്ല എന്നും രാകേഷ് വ്യക്തമാക്കി. പലരും ചിത്രം തഴയപ്പെട്ടോ എന്ന ചോദ്യത്തിന് അർഥം കണ്ടുപിടിച്ചത് ചിത്രം തഴഞ്ഞു എന്നാണ് എന്നാൽ 21  ചിത്രത്തിൽ മാളികപ്പുറം ഒഴിവാക്കപ്പെട്ടു എന്നുമാത്രം.

ചിത്രത്തിലെ ദേവ നന്ദ നല്ലൊരു കുട്ടിയാണ്, അവൾ നന്നായി ചിത്രത്തിൽ അഭിനയിച്ചു, ജൂറിയിലെ എല്ലാവർക്കും അവളെ വളരെ ഇഷ്ട്ടമാണ്, അതിനേക്കാൾ മികച്ച പ്രകടനം നടത്തിയ മറ്റൊരു പെൺകുട്ടി വന്നപ്പോൾ അതിനെ അവാർഡ് നല്കിയെന്നുള്ളു, മൊത്തം 84 ചിത്രങ്ങൾ ആയിരുന്നു അതിൽ 21 ചിത്രങ്ങൾ ആണ് അവാർഡ് കൊടുക്കാൻ തെരെഞ്ഞെടുത്തത്, മറ്റുള്ളവ തഴയപെട്ടതേ എന്നാൽ തഴയപ്പെട്ടു എന്ന് പറഞ്ഞാൽ അതിനെ തഴഞ്ഞു എന്നല്ല അര്ഹമായ ചിത്രങ്ങൾക്ക് അവാർഡ് കൊടുത്തു അത്രേയുള്ളൂ രാകേഷ് പറഞ്ഞു.

 

Suji