സോഷ്യല്‍ ലോകം കീഴടക്കി നടന് ബാബു ആന്റണിയും ഭാര്യ ഇവാന്ജനിയയും.
‘പാര്‍ത്ത മുതള്‍ നാളെ’ പാടിത്തകര്ത്താണ് പ്രിയതാരങ്ങള്‍ വൈറലായിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് ഇരുവരും ഒന്നിച്ച് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതത്.
പാട്ട് വൈറലാകാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല, ആരാധകര്‍ പാട്ട് അങ്ങോട്ട് ഏറ്റെടുത്തു. 6 മനിറ്റുള്ള പാട്ട് ഇരുവരും ചേര്‍ന്ന് പാടുന്നത് കേള്‍ക്കാന്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ മക്കളായ ആര്‍തര്‍, അലക്സ് എന്നിവര്‍ എന്നിവരും എത്തിയിരുന്നു. കമലഹാസനും കമാലിനി മുഖര്‍ജിയും ഒന്നിച്ച് അഭിനയിച്ച ‘വേട്ടയാട് വിളയാട്’ എന്ന സിനിമയിലെതാണ് ‘പാര്‍ത്ത മുതള്‍ നാളെ’ എന്ന പാട്ട്.
കഴിഞ്ഞദിവസം ഇരുവരും ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് ഷോയിലെത്തിയിരുന്നു. വേദിയില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി വിശേഷങ്ങള്‍ പങ്കുവെച്ച ശേഷം ബാബു ആന്റണിക്കൊപ്പം പാര്‍ത്ത മുതല്‍ നാളെ പാടി അമ്പരപ്പിച്ചിരുന്നു. ഇത്ര മനോഹരമായി ബാബു ആന്റണി പാടുമെന്ന് അറിയില്ലായിരുന്നു എന്നാണ് ഗാനത്തിന് കമന്റുകള്‍ വരുന്നത്.
റഷ്യന്‍-അമേരിക്കന്‍ പൗരത്വമുള്ള വ്യക്തിയാണ് ഇവാന്ജനി. ഭാര്യ ഇവ്ജെനിയയും മക്കളായ ആര്‍തറും അലക്സും ബാബു ആന്റണിക്കൊപ്പം വേനലവധിക്ക് കേരളത്തിലേക്ക് എത്താറുണ്ട്.
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…
നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…