Categories: Film News

‘ഞാൻ അത് ചെയ്യില്ല എന്ന് പറയുമായിരുന്നു’ ; അഭിനയിക്കാൻ പറ്റാത്ത സീനുകളെക്കുറിച്ച് നടൻ ബാബു ആന്റണി

സിനിമ ഷൂട്ട് ചെയ്യുന്നത് എപ്പോഴും 24 ഫ്രെയിംസിൽ ആണ്. പക്ഷെ ആക്ഷൻ ചെയ്യുമ്പോൾ അത് ചിലപ്പോൾ 23, 22 ഒക്കെ ആയിട്ട് മാറ്റും. ഈ ആക്ഷൻ കൂടുതൽ ഫാസ്റ്റ് ആയിട്ട് തോന്നിക്കാൻ. അതും ഞാൻ ഒഴിവാക്കി. 24 ഫ്രെയിംസിൽ തന്നെ ചെയ്യാൻ ആവശ്യപ്പെട്ടു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നടനായും വില്ലനായും സഹനടനയുമെല്ലാം തിളങ്ങി നിന്നിരുന്ന നടനാണ് ബാബു ആന്റണി. മലയാള ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചതെങ്കിലും എല്ലാ ഭാഷകളിലും ആരാധകരെ സ്വന്തമാക്കാൻ ബാബു ആന്റണിക്ക് സാധിച്ചിരുന്നു. മലയാളത്തിലേയും തമിഴിലെയും മുൻനിര താരങ്ങൾക്കൊപ്പവും വില്ലനായുമെല്ലാം ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത നടൻ ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്. മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായി തിളങ്ങി നിൽക്കുകയാണ് ബാബു ആന്റണി. വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ, മലയാളത്തിൽ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയ ആർഡിഎക്സ് എന്നീ സിനിമകളിലാണ് ബാബു ആന്റണി അവസാനം അഭിനയിച്ചത്

ഇതിൽ ആർഡിഎക്‌സിലെ വേഷം ഒരുപാട് കയ്യടി നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം മാർഷ്യൽ ആർട്സ് കാണിക്കുന്ന ബാബു ആന്റണിയെ സ്‌ക്രീനിൽ കാണാൻ സാധിച്ചതാണ് ആരാധകരെ സന്തോഷിപ്പിച്ചത്. എല്ലാകാലത്തും ആക്ഷൻ രംഗങ്ങളാണ് ബാബു ആന്റണിയെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുള്ളത്. പൊതുവെ റിയൽ എന്ന് തോന്നുന്ന സംഘട്ടന രംഗങ്ങളിലാണ് അന്നും ഇന്നുമെല്ലാം ബാബു ആന്റണിയെ കണ്ടിട്ടുള്ളത്. പറന്നടിക്കുന്നതിനോ ഒന്നും നടൻ ഇന്നുവരെ നിന്നു കൊടുത്തിട്ടില്ല. ഒരിക്കൽ അതിന്റെ കാരണം ബാബു ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ  അഭിമുഖത്തിലാണ് ഫൈറ്റ് സീനുകളിൽ റിയാലാക്കാൻ താൻ ശ്രദ്ധിക്കാറുള്ളതിനെ കുറിച്ച് ബാബു ആന്റണി സംസാരിച്ചത്. ബാബു ആന്റണി എന്ന നടൻ ഒരു ആക്ഷൻ രംഗം കുറച്ചു വേറെ രീതിയിൽ ചെയ്താലും ആളുകൾ അത് അംഗീകരിക്കും. എന്നിട്ടും അതിന് തയ്യാറാകാത്തത് എന്താണ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘ഞാൻ മാർഷ്യൽ ആർട്സ് പഠിച്ച ആളാണ്. ഞാൻ റിയൽ ഫൈറ്റ് കുറച്ചധികം ചെയ്ത ആളാണ്. അതിന്റെ ഒരു ഫീൽ എനിക്ക് അറിയാം. അത് കണ്ടിട്ട് നമ്മൾ സിനിമയിൽ വന്ന് ഒരു ഇടി ഇടിക്കുമ്പോൾ ആളുകൾ പറന്നു പോകുന്ന സംഭവം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒരു കോൺസെപ്റ്റ് ആണത്. സിനിമ ഷൂട്ട് ചെയ്യുന്നത് എപ്പോഴും 24 ഫ്രെയിംസിൽ ആണ്. പക്ഷെ ആക്ഷൻ ചെയ്യുമ്പോൾ അത് ചിലപ്പോൾ 23, 22 ഒക്കെ ആയിട്ട് മാറ്റും. ഈ ആക്ഷൻ കൂടുതൽ ഫാസ്റ്റ് ആയിട്ട് തോന്നിക്കാൻ.

അതും ഞാൻ ഒഴിവാക്കി. 24 ഫ്രെയിംസിൽ തന്നെ ചെയ്യാൻ ആവശ്യപ്പെട്ടു. സ്ലോ മോഷൻ വേണമെങ്കിൽ ഷൂട്ട് ചെയ്യാം. അതിൽ കുഴപ്പമില്ല. അങ്ങനെ ചെയ്ത് തുടങ്ങിയപ്പോൾ നമ്മുടെ ഫൈറ്റിന് തന്നെ ഒരു ലൈഫ് ഫീൽ ചെയ്ത് തുടങ്ങി. മറ്റേത് വേഗത്തിൽ പോകും. മറ്റൊരു ബോഡി ലാംഗ്വേജ് ആകും ഫൈറ്റിന്’, ‘ഒരു സയൻസ് ഫിക്ഷൻ സിനിമയോ, സൂപ്പർ ഹ്യൂമൻ സിനിമയോ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല. അങ്ങനെയുള്ള ഫൈറ്റുകളൊക്കെ നമ്മുക്ക് അംഗീകരിക്കാം. സംവിധായകരൊക്കെ അത് മതി എന്ന രീതിയിൽ നിന്നിട്ടുണ്ട്. എന്നാൽ ഞാൻ അക്കാര്യത്തിൽ വളരെ കടും പിടുത്തക്കാരനായിരുന്നു. ഞാൻ അത് ചെയ്യില്ല, എന്നെകൊണ്ട് ആകില്ല എന്ന് ഞാൻ പറയുമായിരുന്നു. അവർ വളരെ ചിരിച്ചു, സന്തോഷത്തോടെ അക്സെപ്റ്റ് ചെയ്യുമായിരുന്നു എന്നും ബാബു ആന്റണി പറഞ്ഞു

Sreekumar R