അദ്ദേഹം വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ഞാൻ താങ്കളുടെ വലിയ ഫാൻ ആണെന്ന്, ഞാൻ ആകെ കിടുങ്ങി പോയി, ബാബു ആന്റണി

നടൻ ബാബു ആന്റണി ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ, വിജയ് ഒരു ശാന്തനായ ഒരു വ്യക്തിയാണ്, അദ്ദേഹം ആരോടും അങ്ങനെ അധികം സംസാരിക്കാറില്ല, അന്ന് ലിയോക്കു വേണ്ടി കാശ്മീരിൽ ഷൂട്ടിങ് ചെയ്യുന്ന സമയത്തു അദ്ദേഹം ഹിയർ ഫോൺ വെച്ച് എന്തോ കേൾക്കുകയാണ്.

ഞാൻ ചെന്ന് കശ്മീരൊക്കെ ഒന്നു കാണാം എന്ന രീതിയിൽ അവിടേക്ക് മാറി നിൽക്കുമ്പോൾ അദ്ദേഹം പുറകിൽ വന്നു എന്നെ തൊട്ടു, ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കിയപ്പോൾ വിജയ്, ഉടൻ അദ്ദേഹം എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു സാർ ഞാൻ കണ്ടില്ല വന്നത്, ഞാൻ താങ്കളുടെ വലിയ ഒരു ഫാൻ ആണ് , അതുകേട്ടതും ഞാൻ ആകെ കിടങ്ങി പോയി ബാബു ആന്റണി പറയുന്നു.

പൂവിഴി വാസിലിലെ ,സൂര്യൻ വിണ്ണൈ താണ്ടി തരുവാന, ഐ ലവ് യു ഇൻഡിയ തുടങ്ങിയ താങ്കൾ അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഞാൻ കണ്ടിട്ടുണ്ട്, സൂപ്പർ ആണെന്നാണ് വിജയ് എന്നോട് പറഞ്ഞത്, ഞാൻ ചോദിച്ചു സാർ എന്റെ  ചിത്രങ്ങൾ എല്ലാം കാണാറുണ്ടോ അത്ഭുതം എന്നും പറഞ്ഞു, ബാബു ആന്റണി  പറയുന്നു

 

Suji