ചൊറിയാന്‍ വന്ന ആരാധകന് ബാബുരാജിന്റെ കിടിലന്‍ മറുപടി!!

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് കോമഡിയും വഴങ്ങും എന്ന് മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കാട്ടിക്കൊടുത്ത നടനാണ് ബാബുരാജ്. വില്ലനായും സഹനടനായും നടനായും എല്ലാം താരം വെള്ളിത്തിരയില്‍ തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ബാബുരാജ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് ലഭിക്കുന്ന വിവരം. താരം ചിത്രത്തിന്റെ പോസ്റ്റര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പോസ്റ്റിന് അടിയില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ഒത്തിരിപ്പേരാണ് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. അതില്‍ ഒരു രസകരമായ കമന്‍്‌റിന് താരം തിരിച്ച് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ”താങ്കള്‍ക്ക് ഒക്കെ ചെറിയ റോള്‍ ആയാലും കേറി മാന്തും എന്നറിയാം. ഇതിലും കേറി പൊളിക്കാന്‍ പറ്റട്ടെ” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അതിന് ബാുരാജ് കൊടുത്ത മറുപടി അതിലും രസകരമാണ്. ”പറ്റുന്ന രീതിയില്‍ മാന്തി എന്നാ വിശ്വാസം നിസാമേ” എന്നാണ് താരം ഇതിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

എന്തായാലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെ സിനിമയിലുണ്ട് എന്നതാണ് പ്രത്യേകത. ഇതില്‍ പുതുമന പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ആവശം കൂട്ടുന്ന ട്രെയിലറുകളും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ്. അതിനിടയ്ക്കാണ് ആരാധകനും ബാബു ആന്‍ണിയും തമ്മിലുള്ള ഈ കമന്റുകളും ചര്‍ച്ചയാകുന്നത്.