ലാലേട്ടന്റെ മകളായി എത്തി പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ ഈ കൊച്ചുമിടുക്കിയെ മനസ്സിലായോ ?

Follow Us :

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്കെല്ലാം എന്നും വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ചെറുപ്പത്തിൽ താരം ഇങ്ങനെയായിരുന്നു എന്ന ചോദ്യങ്ങൾ ആണ് കൂടുതലായി ഈ ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന ഒരു ബാലതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടന്റെ മകളായി എത്തിയ ബേബി നിരഞ്ജനയുടെ കുട്ടിക്കാല ചിത്രമാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘ഭരത് ചന്ദ്രൻ ഐപിഎസ്’ എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയായിരുന്നു നിരഞ്ജനയുടെ സിനിമാ അരങ്ങേറ്റം. ‘തന്മാത്ര’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള നിരവധി അവാർഡുകളും നിരഞ്ജനയെ തേടിയെത്തി. ‘കാക്കി’ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ നിരഞ്ജന അവതരിപ്പിച്ചിരുന്നു.മൂന്നു ചിത്രങ്ങൾക്ക് കൊണ്ടു തന്നെ മലയാളക്കരയുടെ സ്നേഹം ആവോളം ഈ കൊച്ചുമിടുക്കി നേടി കഴിഞ്ഞിരിക്കുകയാണ്. ഇന്നിപ്പോൾ കോഴിക്കോട് എൻ ഐടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് നിരഞ്ജന. നിരഞ്ജനയുടെ സഹോദരി നിവേദിതയും മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മക്കൊപ്പമെല്ലാം അഭിനയിക്കുവാൻ നിവേദിതയ്ക്കും കഴിഞ്ഞിട്ടുണ്ട്.