അവനെ അതിൽ നിന്നും തടയാൻ യാതൊന്നിനും കഴിയില്ല ; മെക്കാനിക്കിൽ നിന്നും തെന്നിന്ത്യൻ സൂപ്പർതാരമായ അജിത്തിനെ കുറിച്ച് ആ വ്യക്തി പറഞ്ഞത് കേട്ടോ ?

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് തല അജിത്. മെക്കാനിക്കിൽ നിന്നും അജിത് കവിടി കയറിയത് തെന്നിന്ത്യൻ സിനിമാലോകത്തിലേയ്ക്ക് ആയിരുന്നു. അജിത്തിന്റെ വാലി പോലെയുള്ള ചിത്രങ്ങൾ ഇന്നും പ്രേക്ഷകർ അതിയായ സന്തോഷത്തോടെയും ആകാംഷയോടെയുമാണ് നോക്കി കാണുന്നത്. ഇന്നിപ്പോൾ ‘വലിമൈ’ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചലച്ചിത്രം. വലിയ ആകാംക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ബോണി കപൂറിന്റെ പ്പ്രോഡക്ഷൻ കമ്പനിയാണ് ചിത്രം നിർമ്മിയ്ക്കുന്നത്.  ചിത്രത്തിന്റെ ട്രയ്ലർ ഇതിനോടകം തന്നെ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. വലിമൈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പിന്നാലെ ഇന്ത്യയിലൂടെയുള്ള ഒരു ബൈക്ക് യാത്രയിലാണ് താരം. യാത്രയ്ക്കിടയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ഇന്നിപ്പോൾ ബോണി കപൂർ ട്വിറ്ററിലൂടെ പങ്കുവെച്ച ട്വീറ്റ് ആണ് വൈറലായിരിക്കുന്നത്. യാത്രയ്ക്കിടയിൽ നിന്നെടുത്ത അജിത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബോണി കപൂർ കുറിച്ചത് ഇപ്രകാരമായിരുന്നു. “അവന്‍റെ അഭിനിവേശത്തിൽ നിന്നും, അവന്‍റെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കുന്നതിൽ നിന്നും, അവനെ തടയാൻ യാതൊന്നിനും കഴിയില്ല.” ബോണി കപൂറിന്‍റെ പ്രൊഡക്ഷൻ കമ്പനിയുമായി സഹകരിച്ചുള്ള അജിത്തിന്റെ രണ്ടാമത്തെ സിനിമയാണ് ‘വലിമൈ’. നേരത്തേ, ഇരുവരും ‘നേർകൊണ്ട പാർവൈ’ യുടെ ഹിന്ദി റീമേക്കായ ‘പിങ്കി’ൽ സഹകരിച്ചിരുന്നു. ബോണി കപ്പൂറിന്റെ ട്വീറ്റ് വലിയ രീതിയിലാണ് സിനിമാലോകവും സോഷ്യൽ ലോകവും ഏറ്റെടുത്തിരിക്കുന്നത്.