ദൈവം അനുഗ്രഹിച്ചാൽ അത് വീണ്ടും സംഭവിക്കും, ആദ്യമായി മനസ്സ് തുറന്നു ബാല!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു.
ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ  ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു. ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന തരത്തിലെ വാർത്തകളും കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാല. അടുത്തിടെ നവ്യ നായരുമായി നടത്തിയ സെലിബ്രിറ്റി ചാറ്റിനിടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് ബാല മനസ്സ് തുറന്നത്. വിവാഹ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ കുറച്ചധികം പേടിയുണ്ട് എന്ന് പറഞ്ഞ താരം രണ്ടാമത്തെ വിവാഹ സാധ്യതകള്‍ തള്ളിക്കളയുന്നില്ല. എല്ലാം ഒത്തു വന്നാല്‍ വീണ്ടും വിവാഹമുണ്ടാവും. ഞാന്‍ കാരണം സന്തോഷിക്കുന്ന ആളായിരിക്കണം ഭാര്യയായി വരേണ്ടത്. അത് പോലെ തന്നെ എനിക്ക് ആ ആളിന് സന്തോഷം നല്‍കാനും കഴിയണം. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ ഒരാളെ കാണിച്ചു തന്നാൽ ചിലപ്പോള്‍ വിവാഹം ഉണ്ടാവും എന്നും ബാല പറഞ്ഞു. ഇതോടെ തങ്ങളുടെ ഇഷ്ട്ട നായകന് ആഗ്രഹിക്കുന്ന രീതിയിലെ ഒരു വധുവിനെ ലഭിക്കട്ടെ എന്ന് പ്രേക്ഷകരും ആശംസിച്ചിരിക്കുകയാണ്. ആദ്യമായാണ് ബാല തന്റെ രണ്ടാം വിവാഹ വാർത്തയോട് പ്രതികരിക്കുന്നത്.
ബാലയും അമൃത സുരേഷും വീണ്ടും ഒന്നിയ്ക്കുന്നു എന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ വന്നപ്പോൾ അതൊരിക്കലും ഇനി നടക്കില്ല എന്നാണ് അന്ന് ബാല പ്രതികരിച്ചിരുന്നത്.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

10 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

10 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

10 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

11 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

23 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

23 hours ago