ദൈവം അനുഗ്രഹിച്ചാൽ അത് വീണ്ടും സംഭവിക്കും, ആദ്യമായി മനസ്സ് തുറന്നു ബാല!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട്…

Bala about Marriage

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് താൽപ്പര്യം കൂടുതൽ ആയിരുന്നു. ഇവർക്കൊരു പെൺകുട്ടി കൂടി ജനിച്ചതോടെ ജീവിതം മനോഹരമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ പെട്ടന്നാണ് ബാലയും അമൃതയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. വെറും ഗോസിപ്പുകൾ മാത്രമാണ് ഇതെന്ന് കരുതി ആദ്യം ആരാധകർ വാർത്ത തള്ളി കളഞ്ഞെങ്കിലും വീണ്ടും വാർത്തകൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഒടുവിൽ തങ്ങൾ വേർപിരിയാൻ പോകുന്നുവെന്നും ഇരുവരും തുറന്നു പറയുകയായിരുന്നു. amrrutha-and-bala-leagaly-d
ഇപ്പോള്‍ ബാലയും അമൃതയും ഔദ്യോഗികപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരിക്കുകയാണ്. ഇവരുടെ ഏക മകള്‍ അവന്തിക അമൃതയ്‌ക്കൊപ്പമാണ് താമസം. തങ്ങളുടെ വിവാഹ മോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് ഇതുവരെ ഇരുവരും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇതിന്റെ കാരണമായി പല തരത്തിലുള്ള ഗോസിപ്പുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും അതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല. ബാലയും മകളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റൊപ്പം തന്നെ  ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒപ്പം അമൃത സുരേഷിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും കിംവദന്തികള്‍ പ്രചരിച്ചു. ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന തരത്തിലെ വാർത്തകളും കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ ആദ്യമായി തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ബാല. അടുത്തിടെ നവ്യ നായരുമായി നടത്തിയ സെലിബ്രിറ്റി ചാറ്റിനിടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് ബാല മനസ്സ് തുറന്നത്. വിവാഹ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ കുറച്ചധികം പേടിയുണ്ട് എന്ന് പറഞ്ഞ താരം രണ്ടാമത്തെ വിവാഹ സാധ്യതകള്‍ തള്ളിക്കളയുന്നില്ല. എല്ലാം ഒത്തു വന്നാല്‍ വീണ്ടും വിവാഹമുണ്ടാവും. ഞാന്‍ കാരണം സന്തോഷിക്കുന്ന ആളായിരിക്കണം ഭാര്യയായി വരേണ്ടത്. അത് പോലെ തന്നെ എനിക്ക് ആ ആളിന് സന്തോഷം നല്‍കാനും കഴിയണം. ദൈവം അനുഗ്രഹിച്ചാല്‍ അങ്ങനെ ഒരാളെ കാണിച്ചു തന്നാൽ ചിലപ്പോള്‍ വിവാഹം ഉണ്ടാവും എന്നും ബാല പറഞ്ഞു. ഇതോടെ തങ്ങളുടെ ഇഷ്ട്ട നായകന് ആഗ്രഹിക്കുന്ന രീതിയിലെ ഒരു വധുവിനെ ലഭിക്കട്ടെ എന്ന് പ്രേക്ഷകരും ആശംസിച്ചിരിക്കുകയാണ്. ആദ്യമായാണ് ബാല തന്റെ രണ്ടാം വിവാഹ വാർത്തയോട് പ്രതികരിക്കുന്നത്. amrrutha-and-bala-leagaly-d
ബാലയും അമൃത സുരേഷും വീണ്ടും ഒന്നിയ്ക്കുന്നു എന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ വന്നപ്പോൾ അതൊരിക്കലും ഇനി നടക്കില്ല എന്നാണ് അന്ന് ബാല പ്രതികരിച്ചിരുന്നത്.