ഷെഫീക്കിന്റെ സന്തോഷം തിയ്യറ്ററിലോടുമ്പോള് പ്രിയതമ എലിസബത്തിനൊപ്പം ജീവിതം ആഘോഷമാക്കുകയാണ് നടന് ബാല. മാസങ്ങള്‍ നീണ്ട അനിശ്ചിതത്തിനൊടുവില്‍ താരം സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം സിനിമയിലെ ‘അമീറിക്ക’ എന്ന കഥാപാത്രമായാണ് ബാല എത്തിയത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ബാല മലയാള സിനിമയിലേക്ക് എത്തുന്നത്.
ഭാര്യ ഡോ: എലിസബത്ത് ഉദയനൊപ്പമാണ് ഷെഫീക്കിന്റെ സന്തോഷം ആദ്യ ദിവസം ഷോ കാണാന്‍ എത്തിയത്. ആ വീഡിയോ സോഷ്യലിടത്ത് വൈറലായിരുന്നു. പിരിഞ്ഞു എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചവേളയിലാണ് ബാല എലിസബത്തിന്റെ കൈപിടിച്ച് തിയ്യറ്ററിലെത്തിയത്. ശേഷം എന്റെ എലിസബത്ത് എന്റേതു മാത്രം എന്ന് പറഞ്ഞ് ഒരു ഡാന്‍സ് വീഡിയോയും ബാല പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ബാല ഭാര്യക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കി നല്‍കിയിരിക്കുകയാണ്. വിഭവം തയ്യാറാക്കി ഒരു പ്ളേറ്റിലാക്കി മേശപ്പുറത്തു വച്ച ശേഷമാണ് ബാല എലിസബത്തിനെ വീഡിയോയിലേക്ക് ക്ഷണിച്ചത്. ഭക്ഷണം കൈകൊണ്ടു എടുക്കാന്‍ പോലും എലിസബത്തിനെ അനുവദിക്കാതെ, ബാല ബ്രെഡിനുള്ളില്‍ പൊതിഞ്ഞ് അത് എലിസബത്തിനു നേരെ നീട്ടുകയായിരുന്നു.
എലിസബത്തിനെ ചേര്‍ത്തുപിടിച്ച് അത് വായിലേക്ക് നല്കി.ഭക്ഷണം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ ‘അടിപൊളി’ എന്ന് എലിസബത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
ബ്രെഡിനൊപ്പം ബാല വിളമ്പിയ വിഭവം ചിക്കനോ മഞ്ചൂരിയനോ അല്ല. ബ്രെയ്ന്‍ ഫ്രൈ ആണ് ബാല തയ്യാറാക്കിയത്.പെപ്പര്‍ ബ്രെയ്ന്‍ ഫ്രൈ എന്നാണ് വിഭവത്തിന്റെ പേര് എന്ന് ബാല പ്രത്യേകം പറഞ്ഞു.എന്തായാലും നല്ലൊരു കുക്ക് ആണ് താനെന്നു ബാല വീണ്ടും തെളിയിച്ചിരിക്കുകയാണ്.
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…