പലരും വന്ന വഴി പാടെ മറക്കുന്നവർ ആണ്, ആർത്തി പണത്തിനോട്

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ബാലചന്ദ്ര മേനോൻ. നടൻ ആയും സംവിധായകൻ ആയും നിർമ്മാതാവ് ആയും തിരക്കഥാകൃത്ത് ആയുമെല്ലാം വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ കുറച്ച് കാലങ്ങൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. നിരവധി സിനിമ താരങ്ങളെ ആണ് ബാലചന്ദ്ര മേനോൻ മലയാള സിനിമയിലേക്ക് കൊണ്ട് വന്നത്. ബാലചന്ദ്ര മേനോന്റെ നായികമാർ ആയി എത്തിയ താരങ്ങൾ പിന്നീട് സിനിമയിൽ വലിയ രീതിയിൽ തന്നെ സിനിമയിൽ തളങ്ങുകയും ചെയ്തിരുന്നു. അത്തരത്തിൽ വന്ന നിരവധി നായികമാർ ഇന്നും മലയാള സിനിമയിൽ ഉണ്ട്.

ശോഭന സിനിമയിലേക്ക് തുടക്കം കുറിക്കുന്നത് ബാലചന്ദ്ര മേനോന്റെ ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ കൂടിയാണ്. അത്തരത്തിൽ നിരവധി നായികമാരെയാണ് ബാലചന്ദ്ര മേനോൻ സിനിമയിലേക്ക് കൊണ്ട് വന്നത്. പാര്‍വതി, ലിസി, കാര്‍ത്തിക, ഉഷ, ആനി, മണിയന്‍പിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം  ആദ്യമായി മലയാള സിനിമയിലേക്ക് എത്തിക്കുന്നത് ബാലചന്ദ്ര മേനോൻ ആണ്. അതിനു ശേഷം ഇവർ എല്ലാം തന്നെ മലയാള സിനിമയിൽ തന്റേതായ കഴിവ് തെളിയിച്ചവർ ആണ്. എന്നാൽ ഇപ്പോൾ ബാലചന്ദ്ര മേനോൻ നടിമാരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്ന് ഉള്ള നടിമാർക്ക് എല്ലാം മറവി രോഗം ആണെന്നും പലരും വന്ന വഴി മറന്ന് പോകുന്നവർ ആണെന്നും പലർക്കും കഴിഞ്ഞ കാലം ഒന്നും ഓർമ്മ ഇല്ലാത്തവർ ആണെന്നും ആണ് ബാലചന്ദ്ര മേനോൻ പറയുന്നത്. പണ്ടത്തെ മലയാള സിനിമയെ വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ മലയാള സിനിമയ്ക്ക് മാറ്റങ്ങൾ പലത് ഉണ്ടെങ്കിലും അസൂയയും അഹങ്കാരവും പരദൂഷണവും തുടരുന്നു. കാശിനോടുള്ള ആർത്തി കൂടി എന്നതാണ് സത്യം. പലരും പലതും മറക്കുന്നു. അതൊക്കെ ചിലപ്പോൾ മറവ് രോഗം പിടി പെട്ടത് കൊണ്ടായിരിക്കും എന്നുമാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.

Devika Rahul