തമിഴിലും തെലുങ്കിലും സൂപ്പര്‍താര ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകര്‍ തകര്‍ത്ത് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളുടെ വരവ്. ആരാധകരുടെ ആഘോഷങ്ങള്‍ പലപ്പോഴും അതിരുവിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടില്‍ അജിത്ത് ആരാധകന് ലോറിയില്‍ നിന്ന് വീണ് മരിച്ചത്.
ഇപ്പോഴിതാ തിയേറ്ററിന് ഉള്ളില്‍ ഒറു ആരാധകന്റെ അതിര് വിട്ട പെരുമാറ്റമാണ് വൈറലാകുന്നത്. നന്ദമുറി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രദര്‍ശനത്തിനിടയില്‍ അപകടകരമായ സംഭവം.
ആരാധകന് സ്ക്രീനിന് തീയിട്ട സംഭവമാണ് വൈറലായിരിക്കുന്നത്. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നിരിക്കുന്നത്. സ്ക്രീനിന് തീ പടരുന്നതും തുടര്‍ന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രമാണ് വീര സിംഹ റെഡ്ഡി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പുഷ്പ’ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്,മലയാളി താരം ഹണി റോസും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…