ആരാധന അതിരുവിട്ടു!!! തിയ്യേറ്ററില്‍ തീയിട്ട് ബാലയ്യ ഫാന്‍

തമിഴിലും തെലുങ്കിലും സൂപ്പര്‍താര ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകര്‍ തകര്‍ത്ത് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളുടെ വരവ്. ആരാധകരുടെ ആഘോഷങ്ങള്‍ പലപ്പോഴും അതിരുവിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചത്. ഇപ്പോഴിതാ തിയേറ്ററിന്…

തമിഴിലും തെലുങ്കിലും സൂപ്പര്‍താര ചിത്രങ്ങള്‍ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധകര്‍ തകര്‍ത്ത് ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങളുടെ വരവ്. ആരാധകരുടെ ആഘോഷങ്ങള്‍ പലപ്പോഴും അതിരുവിടാറുണ്ട്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചത്.

ഇപ്പോഴിതാ തിയേറ്ററിന് ഉള്ളില്‍ ഒറു ആരാധകന്റെ അതിര് വിട്ട പെരുമാറ്റമാണ് വൈറലാകുന്നത്. നന്ദമുറി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രം ‘വീര സിംഹ റെഡ്ഡി’യുടെ പ്രദര്‍ശനത്തിനിടയില്‍ അപകടകരമായ സംഭവം.

ആരാധകന്‍ സ്‌ക്രീനിന് തീയിട്ട സംഭവമാണ് വൈറലായിരിക്കുന്നത്. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിലാണ് സംഭവം നടന്നിരിക്കുന്നത്. സ്‌ക്രീനിന് തീ പടരുന്നതും തുടര്‍ന്ന് തിയേറ്ററില്‍ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത ചിത്രമാണ് വീര സിംഹ റെഡ്ഡി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘പുഷ്പ’ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍,മലയാളി താരം ഹണി റോസും സിനിമയില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.