ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്ര ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബാന്ദ്ര. മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് എടുക്കുന്നത്.
ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്താണ്. തെന്നിന്ത്യന്‍ നടി തമന്നയാണ് ചിത്രത്തിലെ നായിക. തമിഴ് നടന് ശരത് കുമാറും ബോളിവുഡ് നടന് ദിനോ മോറിയയും ബാന്ദ്രയിലുണ്ട്. ദിലീപിന്റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. പി.ആര്.ഒ-വാഴൂര്‍ ജോസ്.
അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയാകാറായി. രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…