ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ബാന്ദ്ര തിയേറ്ററുകളിലെത്തുന്നു

ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്ര ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ…

ദിലീപ്- അരുണ്‍ ഗോപി കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്ര ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബാന്ദ്ര. മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ബിഗ് ബജറ്റിലാണ് എടുക്കുന്നത്.

ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്താണ്. തെന്നിന്ത്യന്‍ നടി തമന്നയാണ് ചിത്രത്തിലെ നായിക. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും ബാന്ദ്രയിലുണ്ട്. ദിലീപിന്റെ 147-ാം ചിത്രമാണിത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയാകാറായി. രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.