Categories: Film News

വാടക കൊടുക്കാൻ പോലും പണം കയ്യിൽ ഇല്ലാതിരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് ബഷീർ ബാഷിയുടേത്. മഷൂറയും സുഹാനയും ആണ് ബഷീറിന്റെ ഭാര്യമാർ. രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഇവർക്കെതിരെ വരാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും. ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്.

അതിനു കൃത്യമായ മറുപടിയും ബഷീറും ഭാര്യമാരും നൽകാറുമുണ്ട്. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ അഭിമുഖമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഷൂറയുടെ പ്രസവത്തിന് ശേഷം ഇവർ നൽകുന്ന ആദ്യ അഭിമുഖം കൂടിയാണിത്. പടച്ചവന്റെ സഹായത്താൽ എന്റെ രണ്ടു ഭാര്യമാരും തമ്മിൽ പരസ്പ്പരം ഇത് വരെ വഴക്ക് ഉണ്ടായിട്ടില്ല എന്നാണ് ബഷീർ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് വർഷങ്ങൾ ആയി എന്നും എന്നാൽ ഇത് വരെ ഇവർ പരസ്പ്പരം ഒന്നിനും വേണ്ടിയും വഴക്ക് ഇട്ടിട്ടില്ലെന്നും എന്നാൽ ഇവർ ഞാനുമായി മിക്കപ്പോഴും വഴക്ക് ഉണ്ടാകാറുണ്ട് എന്നും ബഷീർ പറഞ്ഞു. ഞാൻ രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം ഉണ്ടായത് സുഹാനയ്ക്ക് എതിരെ ആണെന്നും ബഷീർ പറഞ്ഞു.

Basheer Bashi2

ആദ്യമൊക്കെ ഈ വിമർശനങ്ങൾ കേൾക്കുമ്പോൾ തനിക്ക് വിഷമം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ പുച്ഛം മാത്രമാണ് തോന്നാറുള്ളത് എന്നും സുഹാന പറഞ്ഞു. നമുക്ക് ജീവിതത്തിൽ ഒരു ബോണ്ട് ഉണ്ട്. ഈ സെ, ക്‌ സിനേക്കാൾ പ്രാധാന്യം ഈ ബോണ്ടിനാണ്. എന്നാൽ ഇത് ആരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഞാൻ ബിസിനസിലേക്ക് കയറിയ സമയത്ത് ചതിയിൽ പെട്ട് എല്ലാം നഷ്ട്ടപെട്ടിട്ടുണ്ട്. വാടക കൊടുക്കാൻ പോലും പണമില്ലാതെ വിഷമിച്ച സമയം ഉണ്ട്. എന്നാൽ അതോർത്ത് വിഷമിച്ചിരിക്കാതെ മനക്കട്ടിയോടെ മുന്നോട്ട് പോയത് കൊണ്ടാണ് എനിക്ക് ഇന്ന് ഈ നിലയിൽ എത്താൻ കഴിഞ്ഞത് എന്നും ബഷീർ പറഞ്ഞു.

Devika Rahul