ഞങ്ങള്‍ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി…ഈ വണ്ടി എന്തായാലും വാങ്ങണം!!! ബിഎംഡബ്‌ള്യൂ എം4 മനംകവര്‍ന്നെന്ന് ബഷീര്‍ ബഷി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷീര്‍ ബഷിയും കുടുംബവും. കുടുംബത്തിലെ എല്ലാവരും തന്നെ ഏറെ ആരാധകരുള്ള താരങ്ങളാണ്. ബഷീര്‍ ബിഗ് ബോസ് മലയാളം സീസണ്‍1 ലെ മത്സരാര്‍ഥിയായി എത്തിയിരുന്നു. ഇതോടെയാണ് താരം കൂടുതല്‍ ജനപ്രിയനായതും ആരാധകരേറിയതും. ശേഷം നിരവധി ചാനല്‍പരിപാടികള്‍ക്ക് താരവും കുടുംബവും എത്തിയിരുന്നു.

ബഷീറിന്റംഭാര്യമാരും മക്കളുമെല്ലാം യൂടൂബേഴ്‌സാണ്. വീട്ടിലെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. പെട്ടെന്ന് തന്നെ ബഷി കുടുംബത്തിന്റെ വിശേഷം വൈറലാകാറുണ്ട്. ഇപ്പോഴിതാ മഷൂറ പങ്കുവച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. സോഷ്യ

ബന്ധുവിന്റെ വിവാഹത്തിന് പോയ വിശേഷങ്ങള്‍ പറഞ്ഞാണ് മഷൂറയുടെ വീഡിയോ. ഒന്നിച്ച് സിനിമയ്ക്ക് പോയ വിശേഷവും മഷു പങ്കുവച്ചു. മാത്രമല്ല ശ്രദ്ധേയമാകുന്ന കാര്യം ബിഎംഡബ്‌ള്യൂ എം4 കാറിന്റെ വിശേഷമാണ്.

ബിഎംഡബ്‌ള്യൂ എം4 കാറിനൊപ്പമുള്ള ബഷീയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബിഎംഡബ്‌ള്യൂ എം4ന്റെ ഭംഗി ആസ്വദിക്കാന്‍ വേണ്ടിയാണു ഷോ റൂമിലേക്ക് എത്തിയതെന്നാണ് ബഷീര്‍ പറയുന്നു.

എക്‌സൈറ്റ് അടിച്ചു ഭ്രാന്തായി കയറിയതാണ്. ഒരു രക്ഷയില്ല. ഇത് വാങ്ങാതെ തരമില്ല, നമ്മള്‍ക്ക് ഇത് വാങ്ങണോ എന്ന് ബഷീര്‍ എല്ലാവരോടും ചോദിക്കുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ വാങ്ങിക്കണം എന്ന് പറയുന്നുണ്ട്.

ഈ വണ്ടി എന്തായാലും വാങ്ങണം, മനസ്സ് വല്ലാതെ ആയി. ഞങ്ങള്‍ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി. എടുക്കാന്‍ വേണ്ടി നിങ്ങള്‍ ദുആ ചെയ്യണം എന്നൊക്കെയാണ് ബഷിയും കുടുംബവും പറയുന്നത്. ഒന്നരക്കോടിയാണ് ബിഎംഡബ്‌ള്യൂ എം4വിന്റെ റേറ്റ്.

ഒരു കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ ഒന്നരക്കോടിയുടെ വണ്ടി വേണം എന്ന് എത്ര സിംപിളായിട്ടാണ് ഇവര്‍ പറയുന്നത് എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
അധ്വാനിക്കുന്നതിന്റെ ഫലമാണ് ഇത്, പടച്ചവന്‍ ഇനിയും അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നവരുമുണ്ട്.

ബിഎംഡബ്‌ള്യൂ ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ലക്ഷ്വറി വാഹനങ്ങള്‍ ബഷീറിന്റെ ഗാരേജിലുണ്ട്. മോഡലും ബിസിനസുകാരനുമാണ് ബഷീര്‍ ബഷി.

Anu B