രണ്ടാം ഭാര്യയുടെ ജന്മദിനാഘോഷം കോടികള്‍ മുടക്കി, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും

മോഡലായും അവതാരകനായുമൊക്കെ പേരെടുത്തയാളാണ് ബഷീര്‍ ബഷി. ബഷീറിന്റെ ഭാര്യമാരായ സുഹാനയും മഷൂറയും ഒരുമിച്ചുള്ള വീഡിയോകള്‍ യൂടൂബില്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം മഷൂറയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരുപാട് വിമര്‍ശനങ്ങളാണുണ്ടായത്. കോടികള്‍ മുടക്കി എന്തിനാണ് പിറന്നാള്‍ ആഘോഷിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബഷീര്‍ ബഷിയും കുടുംബവും രംഗത്തെത്തിയിരിക്കുകയാണ്.

ബഷീര്‍ ബഷിയുടെ വാക്കുകള്‍,

താന്‍ കുറേ സമ്മാനങ്ങള്‍ നല്‍കിയിട്ടും അതൊക്കെ കൂട്ടിയും കുറച്ചും നോക്കിയാലും ഒരു കോടി ആവുന്നില്ല.
ഷോപ്പിന്റെ ഉദ്ഘാടനവും മഷുറയുടെ ബെര്‍ത്ത് ഡേയും ഒരുമിച്ചായിരുന്നു. ആ ദിവസം പലരെയും പരിപാടിയിലേക്ക് വിളിച്ചിരുന്നു. അതില്‍ പലരും വീഡിയോകള്‍ പകര്‍ത്തി. എന്തൊക്കെയാണെങ്കിലും അടുത്ത ജന്മദിനത്തിന് കോടി രൂപ വിലമതിക്കുന്ന ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
ആദ്യ ഭാര്യ സുഹാനയും ചേര്‍ന്ന് ഒരു ഐ ഫോണ്‍ സമ്മാനം നല്‍കിയിരുന്നു. അതാണ് വിമര്‍ശകര്‍ക്ക് അവസരമൊരുക്കിയത്. ഞങ്ങളുടേത് ഒരു സന്തുഷ്ടകുടുംബമാണെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കൊന്നും ഞങ്ങളില്‍ വിള്ളല്‍ വരുത്താന്‍ കഴില്ലെന്നും പറയുന്നുണ്ട്. ഭാര്യമാര്‍ തമ്മില്‍ മത്സരം ഇല്ലെന്നും അവര്‍ക്ക് എന്ത് കൊടുത്തലാണ് അവര്‍ കൂടുതല്‍ സന്തോഷിക്കുകയെന്നു തനിക്കറിയാം.

 

Geethu