മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ദീപൻ മുരളി. ബിഗ് ബോസ് മലയാളം സീസൺ വണ്ണിൽ മികച്ച മുന്നേറ്റം നടത്തിയ താരം കൂടിയാണ് ദീപൻ. തുടർന്ന് നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന തൂവൽസ്പർശം എന്ന പാരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ ഭാര്യ മായയെ കുറിച്ച് ദീപൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്.