Film News

ഓരോ വര്‍ഷം കഴിയുന്തോറും സ്‌നേഹം ശക്തമാകുന്നു!! ആറാം വിവാഹവാര്‍ഷികം ആഘോഷമാക്കി ബഷീര്‍ ബഷിയും മഷൂറയും

സോഷ്യലിടത്ത് ഏറെ ആരാധകരുള്ള താരകുടുംബമാണ് ബഷീര്‍ ബഷിയും കുടുംബവും. ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും മക്കളുമെല്ലാം സോഷ്യലിടത്തെ താരങ്ങളാണ്. സോഷ്യലിടത്ത് സജീവമായ കുടുംബം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ബഷീര്‍ ബഷിയും മഷൂറയും. ‘എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ആറാം വാര്‍ഷികാശംസകള്‍! ഓരോ വര്‍ഷം കഴിയുന്തോറും നിന്നോടുള്ള എന്റെ സ്‌നേഹം ശക്തമാകുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ചിരിയും സ്‌നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എന്റെ അരികിലാക്കിയതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്’എന്നു പറഞ്ഞാണ് മഷൂറയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ബഷി കുറിച്ചത്.

ഇരുവര്‍ക്കും വിവാഹ ആശംസകളുമായി ആദ്യ ഭാര്യ സുഹാനയും രംഗത്തെത്തിയിട്ടുണ്ട്. വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സുഹാന. ആദ്യ ഭാര്യ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീര്‍ രണ്ടാമതും വിവാഹം ചെയ്തത്.

Anu B